ജി.എസ്.ടി.നിയമം പൊളിച്ചെഴുതണം : എ.എൻ.പുരം ശിവകുമാർ
ആലപ്പുഴ: രാജ്യത്ത് ജി.എസ്.ടി നിയമം നടപ്പാക്കി, 1500 ദിവസങ്ങൾ പിന്നിടുമ്പോഴും തുടരുന്ന, വ്യാപാര-ടാക്സ് പ്രൊഫഷൻ മേഖലകളിലെ ആശങ്കയിലും പ്രതിസന്ധിയും ഇല്ലാതാക്കാക്കി ജനകീയ-വ്യാപാര സൗഹൃദമാക്കാൻ ജി.എസ്.ടി.നിയമത്തിൽ പൊളിച്ചെഴുത്ത് നടത്തുന്നമെന്ന് ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ ആവശ്യപ്പെട്ടു.
സർക്കാരിലേക്ക് നികുതി പിരിച്ചു നൽകുന്ന മേഖലയിൽ ജോലി ചെയ്യുന്ന ടാക്സ് പ്രൊഫഷണൽസിനെ സർക്കാർ സംരക്ഷിക്കുക, മഹാമാരിയിൽ പ്രതിസന്ധിയിലായ ടാക്സ് പ്രൊഫഷണൽസിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, GST യുടെ ആദ്യ പാദമായ 2017 മുതൽ 2021 വരെയുള്ള അസസ്സ്മെൻ്റുകൾ റിട്ടേണിൻ്റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കുക, ജി.എസ്.ടി യുടെ പേരിലുള്ള അനാവശ്യ നോട്ടീസുകൾ ഒഴിവാക്കുക തുടങ്ങി 25 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ കേരള, സംസ്ഥാന വ്യാപകമായി ജി.എസ്.ടി ഓഫീസുകൾക്ക് മുൻപിൽ നടത്തിയ നിലനിൽപ്പിനായി നിൽപ് സമരത്തിൻ്റെ സംസ്ഥാനതല ഉൽഘാടനം GST ജോയിൻ്റ് കമ്മീഷണർ ഓഫീസിനു മുമ്പിൽ നിർവ്വഹിക്കുകയായിരുന്നു ശിവകുമാർ.
സമരത്തിന് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ്.പത്മകുമാർ, വി.വേലായുധൻ നായർ, ആർ.രാജേഷ്, ശാന്തിലാൽ, ദിവാകരക്കമ്മത്ത് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലെ വിവിധ GST ഓഫീസുകൾ കേന്ദ്രീകരിച്ച് 1500 പേർ സമരത്തിൽ പങ്കെടുത്തു.