സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ മുഴുവൻ ഓഫിസുകളിലെയും ഫയൽ നീക്കം ഓൺലൈനാക്കി കൊണ്ട് ഇ- ഓഫിസ് സംവിധാനം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  മുഴുവൻ ഓഫിസുകളിലെയും ഫയൽ നീക്കം ഓൺലൈനാക്കി കൊണ്ട് ഇ- ഓഫിസ് സംവിധാനം നിലവിൽ വന്നു. 2021 ലെ ബഡ്ജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി വകുപ്പിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വകുപ്പിന്റെ കീഴിലുള്ള  220 ഓഫിസുകളിലും ഇ - ഓഫിസ് സംവിധാനം നിലവിൽ വന്നതോടെ വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ - ഓഫിസ് വഴിയാകും. ഇതോടെ വകുപ്പിലെ വിവിധ ഓഫീസുകളിൽ നടക്കുന്ന നടപടിക്രമങ്ങൾ പൂർണമായി ഡിജിറ്റൽ ആയി മാറുന്നത് കൂടാതെ ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനായി മാറുകയാണ്. താഴെ തട്ടിൽ ഉള്ള സർക്കിൾ ഓഫീസ് മുതൽ ജില്ലാ ഓഫീസ്, സംസ്ഥാനതല കമ്മീഷണറേറ്റ്, സെക്രട്ടേറിയറ്റ്,  ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം ഇതോടെ പൂർണമായും ഇ-ഫയൽ വഴി ആകും.  ഇതിലൂടെ ഫയലുകളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും  മറ്റ് ഓഫീസുകളിലേക്ക്  വേഗത്തിൽ കൈമാറുന്നതിനും സാധിക്കും . കൂടാതെ ഓഫീസുകൾക്കിടയിലെ ഫയൽ നീക്കം ഇ-ഓഫീസ് വഴിയായതിനാൽ  പോസ്റ്റൽ ചെലവ്, പേപ്പർ ഉപയോഗം എന്നിവ ഗണ്യമായി  കുറയ്ക്കാൻ സാധിക്കും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ആസ്ഥാനത്ത്   2015 ൽ തന്നെ ഇ - ഓഫിസ് സംവിധാനം നടപ്പിലാക്കിയിരുന്നു. വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ - ഓഫിസിലേക്ക് മാറ്റുന്നതിന്റെ ആദ്യ പടിയായി 2020 ജനുവരിയിൽ തന്നെ ജില്ലാതല നികുതി ഓഫീസുകൾ ഓണലൈൻ ആക്കി. ഇപ്പൊൾ സർക്കിൾ  ഓഫീസുകൾ കൂടി ഓൺലൈൻ ആയതോടെയാണ് വകുപ്പിലെ ഇ - ഓഫിസ് നടപ്പാക്കൽ പൂർണ്ണമായത്. നിലവിൽ നികുതി  സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴി നൽകുന്ന  വകുപ്പിലെ  മറ്റ് ഫയൽ നടപടിക്രമങ്ങൾ കൂടി ഓൺലൈൻ വഴി ആയതോടെ  പേപ്പർ രഹിത സമ്പൂർണ ഡിജിറ്റൽ ഓഫീസ്  എന്ന ആശയമാണ് ഇപ്പോൾ പൂർത്തീകരിച്ചത്.  എൻ .ഐ .സി വികസിപ്പിച്ച ഇ - ഓഫിസ് സോഫ്റ്റ്‌വെയർ, കേരളാ ഐ. ടി മിഷൻ മുഖേനയാണ് വകുപ്പിൽ നടപ്പാക്കിയത്. സമ്പൂർണമായി ഫയൽ നീക്കം ഇ-ഓഫീസിലൂടെ ആകുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ആകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു. 

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...