ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അന്തിമ തീയതി ലംഘിക്കുന്നവര്‍ ഇനി മുതല്‍ പകുതി തുക പിഴ നല്‍കിയാല്‍ മതി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അന്തിമ തീയതി ലംഘിക്കുന്നവര്‍ ഇനി മുതല്‍ പകുതി തുക പിഴ നല്‍കിയാല്‍ മതി. മാറ്റി വയ്ക്കപ്പെട്ട മുന്‍ വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് 5000 രൂപയാണ് ഇനി പിഴ ഒടുക്കേണ്ടത്. നേരത്തെ ഇത് 10,000 രൂപയായിരുന്നു. 2021 ലെ ബജറ്റില്‍ ഓഡിറ്റ് വേണ്ടാത്ത വ്യക്തിഗത ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി സമയ പരിധി മൂന്ന് മാസമായി കുറച്ചിരുന്നു. ഐ ടി ആര്‍ ഫയലിങിനുള്ള പരമാവധി സമയപരിധി കുറച്ചതിനാല്‍ പിഴ നിലവിലുണ്ടായിരുന്ന 10,000 ത്തില്‍ നിന്നും 5,000 രൂപയാക്കി കുറവ് വരുത്തുകയായിരുന്നു.

ആദായനികുതി റിട്ടേൺ‌ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാധാരണഗതിയിൽ ജൂലൈയിൽ അവസാനിക്കുന്ന സമയപരിധി കോവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും മൂന്നു മാസം കൂടി നീട്ടിയത്.

‘2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 ഡിസംബർ 31 വരെ നീട്ടി.’– ധനകാര്യമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു

ജൂൺ ഏഴിന് ആദായ നികുതി വകുപ്പ് പുതിയ ടാക്സ് ഇ-ഫയലിങ് പോർട്ടൽ കൊണ്ടുവന്നിരുന്നു. നടപടിക്രമങ്ങൾ ലളിതമാക്കാനായിരുന്നു ഇത് കൊണ്ടുവന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ നികുതിദായകർ അത‍ൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് സമയ പരിധി നീട്ടി നൽകിയത്.
തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോർട്ടലിന്റെ പ്രവർത്തനം തുടക്കത്തിൽ ആകെ താറുമാറായതിനെത്തുടർന്ന് ഇൻഫോസിസിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. സി.ഇ.ഒ. സലിൽ പരേഖിനെ ഡൽഹിയിൽ വിളിച്ചുവരുത്തിയ ധനമന്ത്രി നിർമലാ സീതാരാമൻ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 15ഓടെ പുതിയ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നിർദേശം നൽകിയിരുന്നു.

2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...