വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്കായി ഫാക്ടറീസ് & ബോയിലേഴ്സ് നിയമങ്ങള്‍
വ്യവസായ ശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സംരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്. ഫാക്ടറീസ് & ബോയിലേഴ്സ് ഡയറക്ടർ ആണ് വകുപ്പ് തലവൻ. വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള 1948-ലെ ഫാക്ടറി ആക്ട്, 1923-ലെ ഇന്ത്യൻ ബോയിലർ ആക്ട് എന്നിവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് നടപ്പിൽ വരുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ചുമതല.വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളിലായും വിവിധ ഫാക്ടറി ഡിവിഷനുകളായും വിവിധ അഡീഷണൽ ഫാക്ടറി ഡിവിഷനുകളെയും തിരിച്ചിട്ടുണ്ട്.
നൽകുന്ന സേവനങ്ങൾ
-ഫാക്ടറി കെട്ടിടങ്ങളുടെ പ്ലാൻ അംഗീകരിക്കുകയും നിർമ്മാണത്തിനുള്ള പെർമിറ്റ് നൽകുകയും ചെയ്യുന്നു.
ഫാക്ടറികൾക്ക് രജിസ്ട്രേഷൻ നൽകുകയും വാർഷികമായി പുതുക്കുകയും ചെയ്യുന്നു.
§ തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനായി ഫാക്ടറികളിൽ പരിശോധന നടത്തുന്നു.
§ ബോയിലറുകളുടെ രൂപകല്പനയ്ക്ക് അംഗീകാരം നൽകുകയും അവയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
§ ബോയിലറുകളുടെ പരിശോധന നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു
§ സ്റ്റീം ലൈനുകളുടെ രൂപകല്പന അംഗീകരിക്കുകയും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
§ ബോയിലർ അറ്റൻഡന്റ്, ബോയിലർ എഞ്ചിനീയർ എന്നീ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
§ വെൽഡർമാർക്കുള്ള ക്വാളിഫിക്കേഷൻ റീ-ക്വാളിഫിക്കേഷൻ ടെസ്റ്റുകൾ നടത്തി ഇന്ത്യൻ ബോയിലർ റഗുലേഷൻസ് പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നു.
§ പ്രഷർ വെസലുകൾ, ലിഫ്റ്റിംഗ് ടാകിൾസ് മുതലായവ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനും ഫാക്ടറി കെട്ടിടങ്ങൾ പരിശോധിച്ച് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി കോംപീറ്റന്റ് പേഴ്സൺസിന് നിയമ സാധുത്വം നൽകുന്നു.
§ വകുപ്പിലെ ഉദ്യോഗസ്ഥർക്കും മാനേജ്മെന്റ് പ്രതിനിധികൾക്കും വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും ബോധവൽക്കരണ – പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.
§ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നു.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ നിന്നും പൊതുജങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ
1. സൈറ്റ് അപ്രൈസൽ
2. പെർമിറ്റ് അനുവദിക്കൽ
3. രജിസ്ട്രേഷനും ലൈസൻസ് അനുവദിക്കലും
4. ഫാക്ടറി ലൈസൻസ് പുതുക്കൽ /ഭേദഗതി/കൈമാറ്റംചെയ്യൽ
5. ഫാക്ടറിലൈസൻസ് റദ്ദുചെയ്യൽ/സസ്‌പെൻഡ് ചെയ്യൽ
6. ഫാക്ടറി തൊഴിലാളികൾക്കുള്ള വൈദ്യപരിശോധനയും സർട്ടിഫിക്കറ്റ് നൽകലും
7. ഗ്രാന്റ് ഓഫ് എക്സെമ്ഷൻ/പെർമിഷൻ
8. കോപിറ്റന്റ് പെർസൺസിനെ അംഗീകരിക്കൽ/അംഗീകാരം പുതുക്കൽ
9. വെൽഡേഴ്സ് ക്വാളിഫിക്കേഷൻ/റീക്വാളിഫിക്കേഷൻ ടെസ്റ്റ് നടത്തൽ/സർട്ടിഫിക്കറ്റ് നൽകൽ
10. പുതിയ ബോയിലർ രജിസ്റ്റർചെയ്യൽ
11. ബോയിലർ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രൊവിഷനൽ ഓർഡർ നൽകൽ
12. നിലവിലുള്ള ബോയിലറുകളുടെ സർട്ടിഫിക്കറ്റ് പുതുക്കൽ
13. സ്റ്റീം ലൈൻ ഡ്രോയിങ് സൂക്ഷ്മമായി പരിശോധിച്ച് അംഗീകരിക്കൽ
14. പുതിയ ബോയിലറുകൾ നിർമ്മിക്കുന്നതിനുള്ള ഡ്രോയിങുകളുടെ സൂക്ഷ്മ പരിശോധന
15. പുതിയ വാൾവുകൾ ,ഫിറ്റിങുകൾ എന്നിവയുടെ ഡ്രോയിങിന്റെ പരിശോധന
16. പുതിയ ബോയിലറുകളുടെയും വാൾവുകളുടെയും ഫിറ്റിങുകളുടെയും നിർമ്മണത്തിനുശേഷം പരിശോധനയും സർട്ടിഫിക്കറ്റ് നൽകലും
17. അംഗീകൃത ബോയിലർറിപ്പയർ/ഇറക്ടർ/ മാനുഫാക്ചർ ആയി രജിസ്ട്രേഷൻ നടത്തൽ
18. എൻഡോഴ്‌സ്‌മെന്റ് ഓഫ് വെൽഡർസ്സ്സർട്ടിഫിക്കറ്റ്/ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്/നാഷനൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്
19. എൻഡോഴ്‌സ്‌മെന്റ് ഓഫ് വെൽഡർസ്സ്സർട്ടിഫിക്കറ്റ്/ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്/നാഷനൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഡ്യൂപ്ലിക്കേറ്റ് നൽകൽ
ബോയിലർ രജിസ്ട്രേഷനും ബോയിലറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലൈസൻസ് ഓട്ടോ റിന്യൂവലും ഓൺലൈൻ ആയി. പരിപൂർണ ഇ–--ഗവേണൻസ് എന്ന അപൂർവ നേട്ടമാണ് കൈവരിച്ചത്. നിലവിലെ ഫാക്ടറി സാഹചര്യങ്ങളിൽ മാറ്റമില്ലാത്ത പക്ഷം ഫാക്ടറി ഉടമയെ പൂർണമായി വിശ്വാസത്തിൽ എടുത്ത് അഞ്ചുവർഷം വരെ ലൈസൻസ് പുതുക്കി ലഭിക്കും.