സാബു ജേക്കബ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്

പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്സിന്റെ ചെയർമാൻ സാബു ജേക്കബ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ മേഖലയിൽ ഉണർവിന്റെ ഒരന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കിറ്റെക്സിന്റെ ചെയർമാൻ നടത്തിയ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നേരിട്ട് ഇടപെട്ടിരുന്നു. ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 28 ന് തന്നെ കിറ്റക്സുമായി ബന്ധപ്പെട്ട് പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചു.

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് അവർ അറിയിച്ചത്. കിറ്റെക്സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോൾ തന്നെ ചുമതലപ്പെടുത്തിയിരുന്നു. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റെക്സിൽ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ഫിക്കി, സി.ഐ.ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത കിറ്റക്സ് പ്രതിനിധികൾ പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉള്ളതായി ചൂണ്ടിക്കാട്ടിയിരുന്നില്ല.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തിൽ ധാരാളം സാധ്യതകൾ ഉള്ളപ്പോൾ അവ സർക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം. വ്യവസായ നടത്തിപ്പിനുള്ള കേരളത്തിലെ ഏകജാലക സംവിധാനം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് ഫിക്കിയാണ്. വ്യവസായ തർക്ക പരിഹാരത്തിന് നിയമ പിൻബലമുള്ള സംവിധാനം രൂപീകരിക്കാൻ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്.എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുൻപേ സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...