രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.
രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി. ആനാട്, നന്നിയോട് പഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്ന രണ്ടു പ്ലോട്ട് വികസന പദ്ധതികളിലാണ് അതോറിറ്റി പരിശോധന നടത്തിയത്. ആനാട് ബാങ്ക് ജങ്ഷന് എതിർവശത്തുള്ള രണ്ടേക്കറിലധികം വരുന്ന വസ്തുവിലും നന്നിയോട് ഗ്രീൻ ഓഡിറ്റോറിയത്തിന് സമീപമുള്ള ഒരേക്കറിലധികം വസ്തുവിലുമാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ പ്ലോട്ടുകൾ വികസിപ്പിച്ച് വിൽക്കുന്നത്. കെ-റെറ ഉദ്യോഗസ്ഥർ പ്ലോട്ട് വികസനങ്ങൾ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയോടെ പഞ്ചായത്ത് അധികൃതരും പരിശോധനയ്ക്ക് ഒപ്പമുണ്ടായിരുന്നു. പഞ്ചായത്തിൽ നിന്നുള്ള ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെയാണ് രണ്ടു പദ്ധതികളിൽ നിന്നുമുള്ള യൂണിറ്റുകൾ വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്.
പദ്ധതികളുടെ പ്രൊമോട്ടർമാർക്ക് കെ-റെറ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കെ-റെറയിൽ രജിസ്റ്റർ ചെയ്യാതെ പ്ലോട്ട് തിരിച്ച് വിൽക്കുന്നതും പരസ്യം ചെയ്യുന്നതും നിയമവിരുദ്ധമാണ്. അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് റെറ നിയമം അനുശാസിക്കുന്ന പിഴയീടാക്കാൻ അതോറിറ്റിയ്ക്ക് അധികാരമുണ്ട്. രജിസ്റ്റർ ചെയ്യാത്ത പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങുന്നവർക്ക് ഭാവിയി