വ്യവസായം തുടങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് ൻ്റെ ഫൈനല്‍ ലോഞ്ചിംഗ് ഫെബ്രുവരി 11ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
തിരുവനന്തപുരം: വ്യവസായം തുടങ്ങുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് സംവിധാനം (സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പേരന്റ് ക്ലിയറന്‍സ്) നിക്ഷേപകസമൂഹം വ്യാപകമായി ഉപയോഗിക്കണമെന്ന് കെഎസ്ഐഡിസി അഭ്യര്‍ഥിച്ചു.
നിക്ഷേപകര്‍ക്ക് കെസ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനം വഴി (https://kswift.kerala.gov.in/index) ലൈസന്‍സുകള്‍/ ക്ലിയറന്‍സുകള്‍ ലഭ്യമാക്കാനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ മാസം അഞ്ചിന് വ്യവസായമന്ത്രി ഇ.പി. ജയരാജനാണ് കെസ്വിഫ്റ്റ് പൈലറ്റ് ലോഞ്ചിംഗ് നിര്‍വഹിച്ചത്. പൈലറ്റ് ലോഞ്ചിംഗിന്റെ പരിമിതികള്‍ മനസിലാക്കി പരിഹരിച്ച ശേഷമുള്ള കെസ്വിഫ്റ്റിന്റെ ഫൈനല്‍ ലോഞ്ചിംഗ് ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
14 വകുപ്പുകളുടെ ഇരുപത്തിയൊമ്ബതോളം സേവനങ്ങളാണ് കെസ്വിഫ്റ്റിലൂടെ ലഭ്യമാകുന്നത്. വിവിധ വകുപ്പുകള്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്ബറോടെയുള്ള പൊതു അപേക്ഷാഫോം, നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷകളുടെയും അനുമതികളുടെയും ഓണ്‍ലൈന്‍ ട്രാക്കിംഗ്, 30 ദിവസത്തെ നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ അനുമതി ലഭിച്ചതായി കണക്കാക്കല്‍, സംയോജിത പേമെന്റ് സംവിധാനം തുടങ്ങിയവ കെസ്വിഫ്റ്റിന്റെ സവിശേഷതകളാണ്.