മണപ്പുറം ഫിനാന്‍സില്‍ വന്‍തുക നിക്ഷേപിക്കാന്‍ ഒരുങ്ങി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പറേഷന്
മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐഎഫ്സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു നിക്ഷേപം. ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ഐഎഫ്സി ആദ്യമായാണു നിക്ഷേപം നടത്തുന്നത്.
ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കു നിയമാനുസൃതമായി വായ്പ ലഭ്യമാക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെ നിക്ഷേപത്തിലൂടെ തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്ന് ഐഎഫ്സി ഇന്ത്യ തലവന്‍ ജുന് ജാങ്ങ് പറഞ്ഞു. ഐഎഫ്സി നിക്ഷേപംമൂലം ബാങ്കിന് ഗ്രാമീണ-അര്‍ധനഗര മേഖലകളില്‍ എത്തിച്ചേരാനും അനൗപചാരിക വായ്പയ്ക്കുവേണ്ടി ആളുകള്‍ക്ക് ബദല്‍ സംവിധാനം വാഗ്ദാനം ചെയ്യാനും സാധിക്കുമെന്ന് മണപ്പുറം എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ വ്യക്തമാക്കി.
കര്‍ഷകര്‍, ഗ്രാമീണര്‍, ചെറുകിട സ്ഥാപനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ദീര്‍ഘകാല ധനസഹായം നല്‍കുന്നതിന്റെ ഭാഗമാണ് ഈ നിക്ഷേപം.