ധനക്കമ്മി 4.68 ലക്ഷം കോടി രൂപയായി
നടപ്പു ധനകാര്യവർഷം ഓഗസ്റ്റ് വരെയുള്ള കാലയളവിലെ കേന്ദ്രസർക്കാരിന്‍റെ ധനക്കമ്മി ( ചെലവും വരവും തമ്മിലുള്ള അന്തരം) 4.68 ലക്ഷം കോടി രൂപയായി. വാർഷിക ബജറ്റ് പ്രതീക്ഷയുടെ 31.1 ശതമാനമാണിത്. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ചുനോക്കിയാൽ നിലവിലെ ധനക്കമ്മി നില ഭേദമാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ധനക്കമ്മി വാർഷിക ബജറ്റ് പ്രതീക്ഷയുടെ 109.3 ശതമാനമെത്തിയിരുന്നു (8.7 ലക്ഷം കോടി രൂപ). 2019-20 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ രാജ്യത്ത് 5.5 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയുണ്ടായിരുന്നു. വരുമാനത്തിലുണ്ടായ 114 ശതമാനം വർധനവാണ് കമ്മി കുറയാൻ കാരണമായത്.