പി എഫ് ലേക്ക് 2.50 ലക്ഷം രൂപയില്‍ അധികം തുക അടക്കുന്നവരില്‍നിന്ന്​ നികുതി ഈടാക്കുന്നതിന്​ പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം

എംപ്ലോയീസ്​ പ്രോവിഡന്‍റ്​ ഫണ്ടിലേക്ക്​ പ്രതിവര്‍ഷം 2.50 ലക്ഷം രൂപയില്‍ അധികം തുക അടക്കുന്നവരില്‍നിന്ന്​ നികുതി ഈടാക്കുന്നതിന്​ പ്രത്യേക ക്രമീകരണവുമായി ധനമന്ത്രാലയം. ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരുടെ പി.എഫ്​ അക്കൗണ്ട്​ രണ്ടായി വിഭജിച്ചു കൊണ്ട്​ നികുതി കണക്കാക്കാന്‍ ആദായ നികുതി ചട്ടങ്ങള്‍ ഭേദഗതി ചെയ്​ത്​ ധനമന്ത്രാലയം വിജ്​ഞാപനം ഇറക്കി.

പി.എഫിലേക്ക്​ അടക്കുന്ന തുകയും പലിശയും നികുതി രഹിതമാണ്​. എന്നാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലാണ്​ വിഹിതമെങ്കില്‍ അതി​െന്‍റ പലിശക്ക്​ നികുതി ഈടാക്കുമെന്ന്​ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ്​ 2021-22 സാമ്ബത്തിക വര്‍ഷം മുതല്‍ നികുതി ഈടാക്കാന്‍ പാകത്തില്‍ അക്കൗണ്ട്​ വിഭജിക്കുന്ന നടപടി കൊണ്ടുവന്നത്​. പ്രതിമാസം ശരാശരി 21,000 രൂപയില്‍ താഴെ മാത്രം പി.എഫിലേക്ക്​ തൊഴിലാളി, തൊഴിലുടമ വിഹിതമായി അടക്കുന്ന ജീവനക്കാര്‍ക്ക്​ അക്കൗണ്ട്​ വിഭജനം ബാധകമല്ല.

എം​പ്ലോയീസ്​ പ്രോവിഡന്‍റ്​ ഫണ്ട്​ ഓര്‍ഗനൈസേഷനും തൊഴിലുടമക്കും ഏറെ പ്രയാസം സൃഷ്​ടിക്കുന്നതാണ്​ അക്കൗണ്ട്​ വിഭജന രീതി. രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന തുകയും പലിശയും രണ്ടാമത്തെ അക്കൗണ്ടിലേക്ക്​ മാറ്റി പലിശ നികുതി വിധേയമാക്കുകയാണ്​ ചെയ്യുന്നത്​. നികുതി ഇ.പി.എഫ്​.ഒ പിടിച്ച്‌​ സര്‍ക്കാറിലേക്ക്​ നല്‍കും. ഇത്​ ടി.ഡി.എസില്‍ കാണിക്കുകയാണോ, ഇ.പി.എഫ്​.ഒ നികുതി ഈടാക്കിയ സര്‍ട്ടിഫിക്കറ്റ്​ ജീവനക്കാരന്​ നല്‍കുകയാണോ ചെയ്യുന്നതെന്ന്​ വിജ്​ഞാപനം വ്യക്​തമാക്കിയിട്ടില്ല.

2021 മാര്‍ച്ച്‌​ 31ന്​ പി.എഫ്​ അക്കൗണ്ടിലുള്ള വാര്‍ഷിക വിഹിതം രണ്ടര ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ട്​ വിഭജനം നടത്തും. തുടര്‍ന്ന്​ ഈ അക്കൗണ്ടിലേക്ക്​ വരുന്ന തുകക്കും പലിശക്കും ജീവനക്കാര്‍ നികുതി നല്‍കേണ്ടി വരും. രാജ്യത്ത്​ ആകെ 24.77 കോടി ഇ.പി.എഫ്​ അക്കൗണ്ടുകളുണ്ട്​. 2020 മാര്‍ച്ച്‌​ 31 വരെ ഇതില്‍14.36 കോടി പേര്‍ക്ക്​ സവിശേഷ അക്കൗണ്ട്​ നമ്ബര്‍ (യു.എ.എന്‍) നല്‍കിയിട്ടുണ്ട്​. 2019-20 സാമ്ബത്തിക വര്‍ഷത്തെ കണക്കു പ്രകാരം ഇതില്‍ അഞ്ചു കോടിയോളം പേര്‍ വിഹിതം അടച്ചു പോരുന്നുണ്ട്​.

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...