കൊച്ചി സ്മാര്‍ട്ട്സിറ്റിയിൽ വന്‍ വികസന പദ്ധതികള്‍; ലക്ഷ്യം 4000 കോടിയുടെ നിക്ഷേപം

സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലായി 4000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കി.  അടിസ്ഥാന സൗകര്യങ്ങളോടെ പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള പ്ലോട്ടുകള്‍ വികസിപ്പിക്കുക, ടൗണ്‍ഷിപ്പ് മേഖലയില്‍ ബാക്കിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യങ്ങളാണ് സ്മാര്‍ട്ട്സിറ്റി കൊച്ചി വിഭാവനം ചെയ്യുന്ന പദ്ധതിയിലുള്ളത്.

മൂന്നാംഘട്ടത്തില്‍ പാര്‍പ്പിടം, കായികം, വിനോദം, ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി 30 ഏക്കറാണ് നീക്കിവയ്ക്കുന്നതെന്ന് സ്മാര്‍ട്ട്സിറ്റി കൊച്ചി സിഇഒ ശ്രീ മനോജ് നായര്‍ അറിയിച്ചു.നാല്, അഞ്ച് ഘട്ടങ്ങളിലെ ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി 200 കോടി രൂപയുടെ പദ്ധതികളാണ് കണക്കാക്കിയിരിക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ പാര്‍പ്പിടാവശ്യങ്ങള്‍ക്കും സാമൂഹിക സൗകര്യങ്ങള്‍ക്കുമായി 45 ഏക്കറോളം വരുന്ന പ്ലോട്ടുകള്‍ കൂടുതലായി നിക്ഷേപകര്‍ക്ക് ലഭ്യമാക്കുമെന്നും ശ്രീ മനോജ് നായര്‍ പറഞ്ഞു.

ടൗണ്‍ഷിപ്പ് മേഖലയില്‍ 102 കോടി രൂപ മുതല്‍ മുടക്കില്‍ ജെംസ് മോഡേണ്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അക്കാദമികമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കായിക ഇനങ്ങള്‍ക്കുകൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ നല്‍കുന്ന ഈ പദ്ധതി ഉടന്‍ പൂര്‍ത്തിയാകും.

മൂന്നു ഘട്ടങ്ങളും നിക്ഷേപകര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ ടൗണ്‍ഷിപ്പ് മേഖലയില്‍ പുതിയതായി 4000 കോടിയുടെ നിക്ഷേപാവസരങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് ശ്രീ മനോജ് നായര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയും അംഗീകാരവും ലഭിക്കുന്ന മുറയ്ക്കാണ് ഇത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ പാര്‍പ്പിട വികസന സ്ഥാപനം പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രീഹോള്‍ഡ് വ്യവസ്ഥയില്‍ 15.5 ഏക്കറില്‍ 1200 കോടി രൂപ മുടക്കി പാര്‍പ്പിട പദ്ധതി വികസിപ്പിക്കാനാണ് ഈ സ്ഥാപനത്തിനു താല്പര്യമെന്ന് ശ്രീ മനോജ് നായര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷാവസാനം തുടങ്ങും. ബാക്കിയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനം 2020 അവസാനമായിരിക്കും ആരംഭിക്കുക. സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ മാസ്റ്റര്‍ പ്ലാന്‍ പുതുക്കിയിട്ടുണ്ടെന്നും അതനുസരിച്ച് വികസന പദ്ധതികളെ കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീ മനോജ് നായര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുമായുള്ള ഫ്രെയിംവര്‍ക്ക് കരാറനുസരിച്ച് സ്മാര്‍ട്ട്സിറ്റി  കൊച്ചിയുടെ അടിസ്ഥാന നിക്ഷേപം 1700 കോടി രൂപയാണെന്ന് കണക്കാക്കിയിട്ടുണ്ട്. മൊത്തത്തില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ വികസന പദ്ധതികള്‍ക്കായി ഇതുവരെ 2600 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

അധിക ഐടി ബിസിനസ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ 2200 കോടി രൂപയുടെ നിക്ഷേപം കൂടി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ശ്രീ മനോജ് നായര്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ നിര്‍മാണത്തില്‍ ആകെ നിക്ഷേപ സാധ്യതയായി കണക്കാക്കപ്പെട്ടിരിക്കുന്നത് 9000 കോടിയോളം രൂപയാണെന്ന് അദ്ദേഹം അറിയിച്ചു.

നിക്ഷേപകരുടെ പങ്കാളിത്ത വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി യൂട്ടിലിറ്റി  സര്‍വീസ് ട്രെഞ്ചുകളോടെ ഏഴു കിലോമീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കുകയും 33 കെ വി സബ് സ്റ്റേഷനുകള്‍, ജല സംഭരണത്തിനു0 വിതരണത്തിനുമുള്ള അടിസ്ഥാനസൗകര്യം, ലാന്‍ഡ്സ്കേപ്പിങ് എന്നിവ സ്മാര്‍ട്ട്സിറ്റി കൊച്ചി സജ്ജീകരിച്ചിട്ടുണ്ട്. ജല ശുദ്ധികരണ പ്ലാന്‍റിന്‍റെ നിര്‍മാണം നിശ്ചയിച്ച പ്രകാരം പുരോഗമിക്കുകയാണ്.

ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍, പ്രസ്റ്റീജ് ഗ്രൂപ്പ്, മാരാട്ട് ഗ്രൂപ്പ്,ഹോളിഡേ ഗ്രൂപ്പ്, ഷുള്‍ട് ഗ്രൂപ്പ് എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഐ ടി ബിസിനസ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസന പങ്കാളികളായി നിലവില്‍ മുന്നോട്ടുവന്നിട്ടുള്ളത്.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...