ബജറ്റ് പ്രഖ്യാപനം: ഓഹരി വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റം
ബഡ്ജറ്റ് പ്രഖ്യാപനത്തിൻറെ ഊർജത്തിൽ 288 .57 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 36,545 .26 പോയിന്റിലേക്ക് കുതിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 75 .85 പോയിന്റ് ഉയര്‍ന്ന് 10,906 .80 പോയിന്റിലേക്കും ഉയര്‍ന്നാണ് വ്യപാരം പുരോഗമിക്കുന്നത്. ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലാണ് നല്ല മുന്നേറ്റം പ്രകടമായത്. പ്രതിരോധ മേഖലക്ക് മൂന്ന് ലക്ഷം കോടി രൂപ വകയിരുത്തിയത് ഈ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ത്തി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ്, ബെല്‍ എന്നീ കമ്പനികളുടെ വില മൂന്ന് ശതമാനം കാന്റ് ഉയര്‍ന്നു.
ബി ഇ എം എല്‍ ഓഹരി മൂല്യം രണ്ടു ശതമാനം ഉയര്‍ന്നാണ് വ്യപാരം നടക്കുന്നത്. റെയില്‍വേക്ക് 64587 കോടി രൂപ വകയിരുത്തിയതാണ് ഇതിന് കാരണം.