സംരംഭങ്ങള്‍ക്ക് പലിശ ഇളവ് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. 10 ലക്ഷം രൂപ വരെ പദ്ധതി ചിലവുള്ള വ്യവസായ സംരംഭങ്ങള്‍ക്കാണ് പലിശ ഇളവ് നല്‍കുന്നത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് പലിശ ഇളവ് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. 10 ലക്ഷം രൂപ വരെ പദ്ധതി ചിലവുള്ള വ്യവസായ സംരംഭങ്ങള്‍ക്കാണ് പലിശ ഇളവ് നല്‍കുന്നത്.
ഇതിന്റെ ഭാഗമായി അവതരിപ്പിച്ച 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതിയുടെ മാര്‍ഗ്ഗരേഖയാണ് വ്യവസായ വകുപ്പ് അംഗീകരിച്ചത്. കൂടാതെ, ബാങ്ക് വായ്പയില്‍ 4 ശതമാനത്തിലധികം വരുന്ന പലിശ സംരംഭകന് സബ്സിഡിയായും നല്‍കും.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ 50 ശതമാനം വനിതകള്‍ ആയിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍, നിര്‍മ്മാണ, തൊഴിലവസര മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് സബ്സിഡി ഇളവുകള്‍ ലഭിക്കുന്നത്. എന്നാല്‍, 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതി നിലവില്‍ വരുന്നതോടെ സേവന, വ്യാപാര മേഖലയിലെ സംരംഭങ്ങള്‍ക്ക് കൂടി വ്യവസായ വകുപ്പ് പലിശ സബ്സിഡി സഹായം നല്‍കും.
ഈ വര്‍ഷം നാലു കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ മുടക്കുന്നത്. ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളെയാണ് ഇതിനായി പരിഗണിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാങ്ക് നിര്‍ദ്ദേശിക്കുന്ന പലിശ സംരംഭകന്‍ മുന്‍കൂറായി അടക്കേണ്ടതുണ്ട്. ഇതിലെ 4 ശതമാനം കിഴിച്ചുള്ള പലിശ സബ്സിഡിയായി വര്‍ഷാവസാനം സംരംഭകന്റെ അക്കൗണ്ടുകളില്‍ എത്തുകയും ചെയ്യും