അനിശ്ചിതകാല സമരം തുടരുന്ന ട്രേഡ് യൂണിയന്‍ നടപടി .; ഫിക്കി (FICCI) കേരള സ്റ്റേറ്റ് കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി

കൊച്ചി: വൈദ്യുതി ബോര്‍ഡില്‍ കെ എസ് ഇ ബി (KSEB) ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരായ ചെയര്‍മാന്റെ അച്ചടക്ക നടപടിക്കെതിരെ അനിശ്ചിതകാല സമരം തുടരുന്ന ട്രേഡ് യൂണിയന്‍ നടപടികളില്‍ ഫിക്കി (FICCI) കേരള സ്റ്റേറ്റ് കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി.

സംസ്‌ഥാനത്തെ വ്യവസായ, വാണിജ്യ സമൂഹം ഒറ്റക്കെട്ടായി സമരത്തെ എതിര്‍ക്കുന്നതായി ഫിക്കി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്തിടെയായി ചില ട്രേഡ് യൂണിയനുകളുടെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ക്ക് എണ്ണമറ്റ നഷ്ടം സൃഷ്ടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ നിയന്ത്രിക്കുകയും ഫലപ്രദമായി കൈകാര്യം ചെയ്യുകയും വേണം.

കഴിഞ്ഞ മാസം 28,29 തീയതികളില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് 4500 കോടി രൂപയുടെ നഷ്ടമാണ് സംസ്‌ഥാനത്തിനുണ്ടാക്കിയത്. കേന്ദ്ര, സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനങ്ങളുടേത് അടക്കം സംസ്‌ഥാനത്തെ വാണിജ്യ, വ്യവസായ സ്‌ഥാപനങ്ങളെല്ലാം സ്തംഭിച്ചു. ഇനിയും പണിമുടക്കുകള്‍ താങ്ങാവുന്ന സാഹചര്യത്തിലല്ല കേരളത്തിലെ വാണിജ്യ, വ്യവസായ സംരംഭങ്ങള്‍.

കോവിഡിന് ശേഷം വാണിജ്യ, വ്യവസായ മേഖല സാധാരണ നിലയിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്തെ സാമ്ബത്തിക സ്‌ഥിതി കൂടി കണക്കിലെടുത്ത് വൈദ്യുതി ബോര്‍ഡിലെ അനിശ്ചിതകാല സമരം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഫിക്കി തൊഴിലാളി സംഘടനകളോട് ആവശ്യപ്പെട്ടു.

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തുകയും വ്യവസായ/വ്യാപാര സംഘടനകളുടെ പിന്തുണയോടെ സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദൂരവ്യാപകമായ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പണിമുടക്ക് പോലെയുള്ള സമരരീതികള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉദ്യോഗസ്ഥ സമൂഹവും ജീവനക്കാരും വാണിജ്യ, വ്യവസായ മേഖല ഉള്‍പ്പെടെയുള്ളവര്‍ യോജിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. .

സംസ്ഥാനത്തുടനീളം വ്യാപാര /വാണിജ്യ/ വ്യാവസായിക പ്രവര്‍ത്തനങ്ങളെയും സ്തംഭിപ്പിക്കുകയും പൊതു ജനങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്ന അക്രമ സമരങ്ങളും പണിമുടക്കുകളും ഹര്‍ത്താലുകളും ന്യായീകരിക്കേണ്ടതുണ്ടോ എന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും പുനര്‍വിചിന്തനം നടത്തണമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍ ദീപക് എല്‍ അസ്വാനി കോ ചെയര്‍ ഡോ.എം.ഐ. സഹദുള്ള എന്നിവര്‍ ആവശ്യപ്പെട്ടു.

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...