കംപ്യൂട്ടറിനു മുന്പിലെ ഇരിപ്പു ശരിയായില്ലെങ്കില്‍ കിടപ്പിലാകും
കംപ്യൂട്ടറിനു മുന്പിലെ ഇരിപ്പു ശരിയായില്ലെങ്കില്‍ കിടപ്പിലാവും. ഇരിപ്പു മാത്രമല്ല അടിമുടി സൂക്ഷിക്കുന്നതു നന്ന്. ഇടുപ്പു വേദന, നടുവേദന, സന്ധിവേദന എന്നിവ കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരുടെ കൂടപ്പിറപ്പാണ്. തുടര്‍ച്ചയായ ഉപയോഗം സന്ധികള്‍, ഞരമ്പുകള്‍, പേശികള്‍ എന്നി വിടങ്ങളില്‍ രോഗങ്ങള്‍ വരുത്തിവയ്ക്കും. മൌസ് പിടിക്കുന്നതിലുള്ള തകരാറും വില്ലനാണ്. ടൈപ്പ് ചെയ്യുന്നതിലെ പ്രശ്നങ്ങളും ആയാസമുണ്ടാക്കും. പക്ഷേ തോറ്റു പിന്‍മാറേണ്ട. അത്യാവശ്യം ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ വേദനകളെ നിലയ്ക്കുനിര്‍ത്താം.
കയ്യിലും മണിബന്ധത്തിലും കൈപ്പത്തിയിലും വേദന, മരവിപ്പ് എന്നിങ്ങനെയാണു രോഗം തുടങ്ങുക. മോണിട്ടറിന്റെ സ്ഥാനവും ഉയരവും തമ്മിലുള്ള പൊരുത്തക്കേട് കഴുത്തുവേദനയിലും എത്തുന്നു. വേദന പതുക്കെ രോഗമാകും. രോഗലക്ഷണങ്ങളെ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകും. മുട്ടെല്ലിനെ ബാധിക്കുന്ന കോക്സി ഡൈനിയ, കഴുത്തിനെ ബാധിക്കുന്ന സര്‍വൈക്കല്‍ സ്പോണ്ടിലോസിസ്, നട്ടെല്ലിനെ ബാധിക്കുന്ന ലംബാര്‍ഡ്സ് സ്പോണ്ടിലോ സിസ് എന്നിവയാണു ഗുരുതര രോഗങ്ങള്‍.
കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം. അത്യാവശ്യം വ്യായാമവും ചെയ്യണം. ഒരു മണിക്കൂര്‍ ഇരുന്നാല്‍ കുറച്ചുനേരം എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യണം. വയറു നിറയെ ഭക്ഷണം കഴിച്ചയുടന്‍ കംപ്യൂട്ടറിനു മുന്‍പിലിരിക്കുന്നതും നല്ലതല്ല.
കംപ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടാകണം
കംപ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടായാല്‍ നേത്രരോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക അസ്വസ്ഥതകളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാനാകുമെന്ന് നേത്ര രോഗവിദഗ്ധര്‍.കംപ്യൂട്ടറിനെക്കാള്‍ 30 മുതല്‍ 40 ഡിഗ്രി വരെ ഉയരത്തിലാകണം ഉപയോഗിക്കുന്നയാളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൌസ് പാഡ് കൈക്കുഴയുടെ അടുത്തായിട്ടാണ് വയ്ക്കേണ്ടത്. മോണിറ്ററുമായി ഒരു കയ്യകലമെങ്കിലും ദൂരമുണ്ടാകണം. മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് (അഞ്ചു മിനിട്ടു നേരമെങ്കിലും)കണ്ണിന് വിശ്രമം നല്‍കണം. കൂടാതെ മുറിയില്‍ നല്ല പ്രകാശം ലഭിക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തണം. സ്ക്രീനിന്റെ വെളിച്ചം ബ്രൈറ്റാക്കരുത്. ഇടയ്ക്കിടെ ഇമകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ശീലമാക്കുക. എസി മുറിയിലാണെങ്കില്‍ കണ്ണിലെ ഇൌര്‍പ്പം നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.
സുരക്ഷിത അകലം മൂന്നര അടി
കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതര മായ പ്രശ്നമാണ് റേഡിയേഷന്‍ മൂലമുള്ളത്. മോണിറ്ററില്‍ നിന്നുള്ള റേഡിയേഷന്‍ അത്യന്തം അപകടകരമാണ്. കാതോഡ് റേ ട്യൂബാണ് മോണിറ്ററില്‍ ഘടിപ്പിച്ചിട്ടുള്ളത്. അത് ഉയര്‍ന്ന വോള്‍ട്ടേജില്‍ ചാര്‍ജ് ചെയ്യപ്പെടുമ്പോഴാണു റേഡിയേഷന്‍ ഉണ്ടാവുന്നത്. കംപ്യൂട്ടറിനോടു ചേര്‍ന്ന് 40 സെന്റിമീറ്റര്‍ വരെ വൈദ്യുത കാന്തിക മേഖലയാണ്. ഇവയില്‍ നിന്നുള്ള വികിരണ ങ്ങള്‍ ജൈവകോശങ്ങളെ ബാധിക്കും.
കണ്ണ് സംരക്ഷിക്കാന്‍ മോണിറ്ററുമായി മൂന്ന് മൂന്നര അടി അകലമെങ്കിലും സൂക്ഷിക്കുക. കംപ്യൂട്ടറിലേക്ക് തുറിച്ചു നോക്കരുത്. ആന്റി ഗെയര്‍ ഗാസുകള്‍ ഉപയോഗിക്കുകയാണ് ഒരു പോംവഴി. ഇതുവഴി 80% വരെ റേഡിയേഷന്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണു കരുതുന്നത്.
ടിവി കാണുമ്പോഴും റേഡിയേഷന്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, ടിവിയും കണ്ണുമായുള്ള അകലം കൂടുതലായതിനാല്‍ അപകട സാധ്യത കുറവാണെന്നു മാത്രം. ഇപ്പോഴുള്ള കംപ്യൂട്ടറുകളില്‍ തന്നെ ആന്റി ഗെയര്‍ ഗാസുകളുണ്ട്. എല്‍. സി. ഡി. സ്ക്രീനുകള്‍ക്ക് റേഡിയേഷന്‍ പ്രശ്നമില്ലെന്നും വിദഗ്ധര്‍ പറയുന്നു.
കംപ്യൂട്ടര്‍ ഉയര്‍ന്ന ബ്രൈറ്റ്നസില്‍ പ്രവര്‍ത്തിപ്പിക്കുന്നതും നല്ലതല്ല. ശരാശരിയാണ് ഉത്തമം.
ബ്രൈറ്റ്നസ് കൂട്ടി ആര്‍ട്ടിസ്റ്റിക് ജോലികള്‍ ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കുക. അക്ഷരങ്ങളുടെ പോയിന്റ് സൈസ് കൂട്ടിയിട്ടശേഷം ടൈപ്പ് ചെയ്താല്‍ കംപ്യൂട്ടറിനോട് ഏറെ അടുത്തിരുന്നു ജോലിചെയ്യുന്നതു ഒഴിവാക്കാം.
ഗെയറും പ്രതിബിംബവും (റിഫ്ലക്ഷന്‍) ഉണ്ടാക്കുംവിധം അമിതപ്രകാശം (വെയിലായാലും വൈദ്യുത വെളിച്ചമായാലും) സ്ക്രീനില്‍ വീഴാന്‍ ഇടയാക്കരുത്.
മുറിയിലെ വെളിച്ചമെല്ലാം അണച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കരുത്. കംപ്യൂട്ടറില്‍ ഏറെ നേരം ജോലി ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കുക. വ്യായാമവും പോഷകസമൃദ്ധമായ ആഹാരവും മുടക്കാതിരിക്കുക.