ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിക്കൂ

മാര്‍ച്ച്‌ ആരംഭത്തോടെ നമ്മളില്‍ ഭൂരിഭാഗം ആളുകളും നികുതി കുറയ്ക്കാനായി നിരവധി നിക്ഷേപങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതാണ്. സെക്ഷന്‍ 80 സി പ്രകാരം നികുതി സേവിംഗ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന നിരവധി നിക്ഷേപ മാര്‍ഗ്ഗങ്ങളുണ്ട്.

അവയില്‍ നികുതി സേവിംഗ്സ് മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎല്‍എസ്‌എസ്) എന്നിവ അടുത്തകാലത്തായി വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം 
ലോംഗ് ടേം ഇക്വിറ്റി

പലരും ചെയ്യുന്നതു പോലെ വര്‍ഷത്തില്‍ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതാണോ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണോ ശരിക്കും നേട്ടം? ഇഎല്‍എസ്‌എസില്‍ ഒറ്റത്തവണ നിക്ഷേപിക്കുന്നതോ എസ്‌ഐപിയിലൂടെ നിക്ഷേപിക്കുന്നതോ നല്ലതെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇവിടെ താരതമ്യത്തിനായി ഇഎല്‍എസ്‌എസ് പദ്ധതിയായ ആക്‌സിസ് ലോംഗ് ടേം ഇക്വിറ്റിയെ എടുക്കാം. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളത് (15,223 കോടി രൂപ) ഇതിനാണ്. ഏപ്രില്‍ 2010 മുതല്‍ 2015 മാര്‍ച്ച്‌ വരെ നിങ്ങള്‍ പ്രതിമാസം 10,000 രൂപ ഇതില്‍ നിക്ഷേപിച്ചുവെന്ന് കരുതുക. ഓരോ മാര്‍ച്ചിലും നിശ്ചിത തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനൊപ്പം തന്നെ വരും ആ തുക. ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ നിക്ഷേപം തുടങ്ങാന്‍ വൈകിയെങ്കിലും എസ്‌ഐപി തെരഞ്ഞെടുത്തവര്‍ നിക്ഷേപിച്ച അത്രയും തുക തന്നെ നിക്ഷേപിക്കുന്നു. എന്നാല്‍ ഗ്രാഫില്‍ കാണിച്ചിരിക്കുന്നതു പോലെ അതില്‍ നിന്നുള്ള വരുമാനം എസ്‌ഐപിയായി നിക്ഷേപിച്ചവരേക്കാള്‍ ഒരു ലക്ഷം രൂപ കുറവാണ്. വിപണി വലിയ തിരുത്തലുകള്‍ക്ക് വിധേയമാകുകയാണെങ്കില്‍ ഇതില്‍ പിന്നെയും മാറ്റം വരാം. അതുകൊണ്ടു തന്നെ വൈകിയുള്ള നിക്ഷേപത്തേക്കാള്‍ എസ്‌ഐപി തന്നെയാണ് ഉചിതം.

നിക്ഷേപം പിന്‍വലിക്കരുത്

ഇഎല്‍എസ്‌എസില്‍ മാത്രമല്ല ഏതൊരു ഓഹരി നിക്ഷേപ പദ്ധതികളെ കുറിച്ചും പറയാറുള്ള പൊതുവായ കാര്യമാണിത്. ഓഹരി നിക്ഷേപങ്ങളില്‍ ചുരുങ്ങിയത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയെങ്കിലും വേണം നഷ്ടസാധ്യത കുറയാനും മികച്ച റിട്ടേണ്‍ ലഭിക്കാനും. ദീര്‍ഘകാല ലക്ഷ്യങ്ങളുമായാണ് നിങ്ങള്‍ ഇഎല്‍എസ്‌എസ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ നിങ്ങള്‍ തിരക്കു കൂട്ടില്ല. 

മികച്ച പദ്ധതി തെരഞ്ഞെടുക്കുക,ദീര്‍ഘകാലത്തേക്ക്

മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരിയായ പദ്ധതി ദീര്‍ഘകാലത്തേക്കായി തെരഞ്ഞെടുക്കുക എന്നതാണ്. 2012ല്‍ അന്ന് ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന ഏതെങ്കിലും അഞ്ച് ഇഎല്‍എസ്‌എസുകളിലാണ് നിങ്ങള്‍ നിക്ഷേപിച്ചിരുന്നതെങ്കില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിട്ടേണിന്റെ അടിസ്ഥാനത്തില്‍ പറയാനാകും, ഇന്നു ലഭിക്കുന്ന ശരാശരി റിട്ടേണിനേക്കാളും കൂടുതല്‍ തുക ലഭിക്കാനുള്ള സാധ്യത 80 ശതമാനമാണ്.

പല പദ്ധതികളും മള്‍ട്ടി കാപ് ഓഹരികളില്‍ നിക്ഷേപിക്കുക എന്ന സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും കുറച്ചു സ്‌കീമുകള്‍ മിഡ്, സ്‌മോള്‍ കാപ് ഓഹരികളെ ആശ്രയിക്കുന്നു. ഇവിടെ റിട്ടേണ്‍ ഉയര്‍ന്നതാകുമെങ്കിലും അത്രതന്നെ ഉയര്‍ന്നതാകും നഷ്ടസാധ്യതയും. നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന സ്‌കീം ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് എന്നിവയില്‍ ഏതിനെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് അറിഞ്ഞിരിക്കുക. സ്‌മോള്‍ കാപ് ഓഹരികളിലെ നിക്ഷേപം ബുള്‍ റാലിയുടെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുതിച്ചതായി കാണാം. അതേസമയം വിപണി ഏറ്റവും മികച്ച നിലയിലായിരിക്കുമ്ബോള്‍ പോലും സ്‌മോള്‍ കാപിനെ ആശ്രയിക്കുന്ന പദ്ധതികളില്‍ ഒറ്റത്തവണയായി നിക്ഷേപിക്കുന്നത് വലിയ ഗുണം ചെയ്യില്ല. 2017 നവംബര്‍ 30 ന് മുമ്ബുള്ള അഞ്ചു വര്‍ഷക്കാലം മികച്ച നേട്ടം നല്‍കിയ പത്ത് പദ്ധതികളാണ് ചുവടെ പട്ടികയില്‍. കുറഞ്ഞത് 1000 കോടി രൂപയുടെയെങ്കിലും കോര്‍പസ് തുകയുള്ള പദ്ധതികളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിവിഡന്റു പ്ലാനുകള്‍ വേണ്ട

ഇത്തരം പദ്ധതികളില്‍ ഡിവിഡന്റ് സ്‌കീമുകളും ലഭ്യമാണ്. അതുവഴി സ്ഥിരമല്ലെങ്കില്‍ കൂടി ഒരു വരുമാനം ലഭ്യമാക്കുന്നു. അപൂര്‍വം പദ്ധതികളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വരുമാനം ലഭ്യമാകുന്നത്. അതായത് ഇത്തരത്തിലുള്ള പദ്ധതികളില്‍ നിന്ന് വരുമാനം നേടുന്നതിന് ചെറിയ സാധ്യതകള്‍ മാത്രമാണുള്ളത്.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...