രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ
സംസ്ഥാനത്തെ സ്വകാര്യ ക്‌ളിനിക്ക്/ ആശുപത്രികളിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനയിൽ രജിസ്‌ട്രേഷനില്ലാതെ നിയമവിരുദ്ധമായി ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടാൽ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്ന ആശുപത്രിയിൽ പൊതുജനത്തിന് കാണത്തക്കവിധം കൗൺസിൽ നൽകുന്ന ഫോട്ടോയും ഹോളോഗ്രാമും പതിപ്പിച്ച രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കളർ പകർപ്പ് പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.