ഉയർന്ന വേതനത്തിൽ പെൻഷൻ സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി EPFO നീട്ടി
04.11.2022 ലെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് പ്രകാരം പെൻഷൻകാർ / അംഗങ്ങളിൽ നിന്ന് ഓപ്‌ഷൻ / ജോയിന്റ് ഓപ്‌ഷൻ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ EPFO ഒരുക്കിയിട്ടുണ്ട്.
ഈ പ്രക്രിയ സുഗമമാക്കുന്നതിന്, ഓൺലൈൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. ഓൺലൈൻ സൗകര്യം 03.05.2023 വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇതിനിടയിൽ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ വിവിധ കോണുകളിൽ നിന്ന് ലഭിച്ചിരുന്നു. ഈ പ്രശ്നം പരിഗണിച്ചു, കൂടുതൽ അവസരങ്ങൾ നൽകുന്നതിനും യോഗ്യരായ എല്ലാ വ്യക്തികൾക്കും അവരുടെ അപേക്ഷകൾ ഫയൽ ചെയ്യാൻ പ്രാപ്തരാക്കുന്നതിനുമായി, അപേക്ഷകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഇപ്പോൾ 2023 ജൂൺ 26 വരെ ആയിരിക്കുമെന്ന് തീരുമാനിച്ചു .
പെൻഷൻകാർ/അംഗങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് അവർക്ക് സുഗമമാക്കുന്നതിനും ധാരാളം അവസരം നൽകുന്നതിനുമായി സമയപരിധി വിപുലീകരിക്കുന്നത്. ജീവനക്കാരിൽ നിന്നും തൊഴിലുടമകളിൽ നിന്നും അവരുടെ അസോസിയേഷനുകളിൽ നിന്നും ലഭിച്ച വിവിധ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച ശേഷമാണ് ഇത് തീരുമാനിച്ചത്.