ഫ്‌ളിപ്പ്കാര്‍ട്ട് ഓഹരികൾ യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വിൽക്കാൻ വാൾമാർട്ട്
ഫ്‌ളിപ്പ്കാര്‍ട്ടിനെ യുഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ തീരുമാനമായി. 2022ലാണ് കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കയറുക. വാള്‍മാര്‍ട്ടിന്റെ വാര്‍ഷിക യോഗത്തിനോട് അനുബന്ധമായാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യോഗവും ചേര്‍ന്നത്. പ്രാഥമിക ഓഹരി ലിസ്റ്റിങ്ങിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് സിഇഓ കല്യാണ്‍ കൃഷ്ണമൂര്‍ത്തി മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരെ അറിയിച്ചു.
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഇന്ത്യയിലെ കമ്പനിയെ പൂര്‍ണമായോ ഭാഗികമായോ കൈയ്യൊഴിയാനാണ് യുഎസ് കമ്പനിയുടെ ശ്രമമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഫ്‌ളിപ്പ്കാര്‍ട്ടിനെ റെക്കോര്‍ഡ് തുകയ്ക്ക് ഏറ്റെടുത്ത സാഹചര്യത്തില്‍ കമ്പനിയുടെ ആഗോള ലാഭം വലിയതോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഐഓപിയിലൂടെ ധനസമാഹരണം വാള്‍മാര്‍ട്ടിനും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മറ്റ് നിക്ഷേപകര്‍ക്കും ഗുണംചെയ്‌തേക്കും.