ഹെൽമെറ്റും സീറ്റ്‌ബെൽറ്റും: നിർദ്ദേശം പാലിക്കണം
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറുകളിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റും കർശനമാക്കിയ സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പോലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിയമം പാലിക്കപ്പെടാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഇൻഷുറൻസ് തുക കമ്പനികൾ നൽകാൻ വിസമ്മതിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.