പദ്ധതിവിഹിതത്തില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കല്‍ ഉണ്ടായേക്കും
വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ വകയിരുത്തിയതുകയില്‍ 19463 കോടിയുടെ കുറവുണ്ടായതിനാല്‍ പദ്ധതി വിഹിതം 30 ശതമാനം വരെ വെട്ടിക്കുറച്ചേക്കുമെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. ഇതിനാല്‍ പദ്ധതികള്‍ക്കു മുന്‍ഗണന നിശ്ചയിക്കാനും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിഎസ്ടി വരുമാന വളര്‍ച്ച ഏഴ് ശതമാനം മാത്രമാണെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.