കോട്ടയം–ആലപ്പുഴ ജലപാതയിൽ ഇനി എസി ബോട്ടിൽ അതിവേഗ യാത്ര

കോട്ടയം–ആലപ്പുഴ ജലപാതയിൽ യാത്രക്കാർക്ക് ഇനി അതിവേഗ എസി ബോട്ടിൽ സഞ്ചരിക്കാം. ഒരേ സമയം യാത്രാബോട്ടായും വിനോദ സഞ്ചാരികൾക്കുള്ള ബോട്ടായും ഉപയോഗിക്കാവുന്ന ‘വേഗ’ ബോട്ട് നാളെ  ഓടിത്തുടങ്ങും.  കോട്ടയം–ആലപ്പുഴ പാതയിൽ യാത്രാ ബോട്ടായും ആലപ്പുഴ–കുമരകം പാതയിൽ വിനോദസഞ്ചാര ബോട്ടായുമാണു സെമി എസി അതിവേഗ ബോട്ടായ ‘വേഗ’ സഞ്ചരിക്കുക.

രാവിലെ കോട്ടയത്തു നിന്നു യാത്രാ ബോട്ടായി ആലപ്പുഴയ്ക്കു പുറപ്പെടുന്ന ബോട്ട് വൈകിട്ട് ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു മടങ്ങും.  ഇതിനിടെ  വിനോദസഞ്ചാരികൾക്കായി ആലപ്പുഴ–കുമരകം പാതയിൽ സഞ്ചരിക്കും. കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു പോകുന്ന സ്ഥിരം യാത്രക്കാർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിലാണു സർവീസ്.

യാത്ര ഇങ്ങനെ

∙ കോട്ടയം– ആലപ്പുഴ

രാവിലെ 7.30നു കോട്ടയം കോടിമതയിൽ നിന്നു പുറപ്പെടും. 9.30ന് ആലപ്പുഴയിൽ എത്തും. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെടും. 7.30നു കോട്ടയത്ത് എത്തും.

സ്റ്റോപ്പുകൾ

∙ പള്ളം

∙ കൃഷ്ണൻകുട്ടി മൂല

∙ കമലന്റെ മൂല

∙ മംഗലശ്ശേരി

∙ പുഞ്ചിരി

∙ആലപ്പുഴ– കുമരകം

രാവിലെ 10ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട് 1.15ന് കുമരകത്ത് എത്തും. (വഴി: പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്) തിരികെ 2.15ന് കുമരകത്ത് നിന്നു പുറപ്പെട്ടു 4.30ന് ആലപ്പുഴയിൽ എത്തും. 

∙ പാതിരാമണൽ, കുമരകം പക്ഷി സങ്കേതം എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും എന്നതു പ്രത്യേകത.

ബോട്ടിന്റെ പ്രത്യേകത

∙ സീറ്റ് 120– ഇതിൽ 80 നോൺ എസി, 40 എസി

∙രണ്ടു കട്ടമരം കൊണ്ടുള്ള നിർമാണം

∙ 12 നോട്ടിക്കൽ മൈൽ വേഗം (സാധാരണ പാസഞ്ചർ ബോട്ടുകളെക്കാൾ വേഗം)

∙ ബോട്ടിന്റെ വീതി ഏഴര മീറ്റർ, നീളം 22 മീറ്റർ

∙ മ്യൂസിക് സിസ്റ്റം അടക്കം സംവിധാനങ്ങൾ

യാത്രാനിരക്ക്

കോട്ടയം– ആലപ്പുഴ

∙എസി 100 രൂപ

∙ നോൺ എസി 50 രൂപ

ആലപ്പുഴ– കുമരകം

എസി– 300 രൂപ

നോൺ എസി 200 രൂപ.

Also Read

കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച്‌ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

സംസ്ഥാന വ്യവസായ സംരക്ഷണ സേന യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ രക്തദാനക്യാമ്പ് നടത്തി.

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി;  സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ്; മദ്യക്കമ്പനികള്‍ക്ക് ഒരു കോടി രൂപവീതം അധിക ബാധ്യത

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

Loading...