കെഎസ്‌എഫ്‌ഇയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക്; പ്രവാസി ചിട്ടി യൂറോപ്പില്‍ അവതരിപ്പിക്കുന്നു

കെഎസ്‌എഫ്‌ഇയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളി സമൂഹത്തിനു മെയ് 17 മുതല്‍ ലഭ്യമാക്കുന്നു. അന്നേദിവസം ലണ്ടനിലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നൂതന പദ്ധതിയ്ക്ക് രൂപം നല്കിയ കേരള സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

കെഎസ്‌എഫ്‌ഇയുടേയും കിഫ്ബിയുടേയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുന്നു. ഇതിനോടനുബന്ധിച്ചു പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിനു മെയ് 18നു ഹാന്‍ലി കാസ്റ്റില്‍ ഹൈസ്കൂള്‍, ചര്‍ച്ച്‌ എന്‍ഡ്, വോര്‍ സീസ്റ്ററിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ഹാള്‍, ബോണ്‍മൗന്‍റിലും കൂടാതെ മെയ് 19നു ഡബ്ലിനിലെ കാര്‍ല്‍ട്ടന്‍ ഹോട്ടലിലും മലയാളി സൗഹൃദകൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. 2018 നവംബര്‍ ഇരുപത്തിമൂന്നാം തീയതി ലേലം ആരംഭിച്ച കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടി അഞ്ച് മാസം കൊണ്ടുതന്നെ 7 കോടി 32 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചുകഴിഞ്ഞു.

പ്രാരംഭഘട്ടത്തില്‍ യു.എ.ഇ യിലെ പ്രവാസി മലയാളികള്ക്ക് മാത്രം ലഭ്യമായിരുന്ന ഈ പദ്ധതി 2019 ഏപ്രിലോടെയാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്. ഇപ്പോഴിതാ യൂറോപ്പിലാകെയുള്ള മലയാളി സമൂഹത്തിനു കൂടി ഇത് കരഗതമാകുകയാണ്. ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി രജിസ്ട്രേഷനും ചിട്ടിയില്‍ ചേരുന്നതും ഒരുമിച്ചാണ് യൂറോപ്യന്‍രാജ്യങ്ങളില്‍ ലഭ്യമാക്കുക, അതായത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉടന്‍തന്നെ ചിട്ടിയില്‍ ചേരുവാന്‍ കഴിയും.

ഇതോടൊപ്പംതന്നെ പ്രവാസികളുടെ നിരന്തര ആവശ്യമായ 10 ലക്ഷത്തിനുമേല്‍ സലയുള്ള ചിട്ടികളും വരിക്കാര്‍ക്കായി തുറന്ന് നല്‍കുന്നു. പ്രാരംഭമായി 30 മാസത്തെ 15 ലക്ഷത്തിന്റെ ചിട്ടിയും 25 മാസത്തെ 25 ലക്ഷത്തിന്റെ ചിട്ടിയുമാണ് ഉണ്ടാകുക. പിന്നീട് ആവശ്യമനുസരിച്ച്‌ കൂടുതല്‍ ഉയര്‍ന്ന വരിസംഖ്യകള്‍ ഉള്ള ചിട്ടികള്‍ പ്രഖ്യാപിക്കുന്നതാണ്. ഇന്‍ഷുറന്‍സ് കമ്ബനിയുമായുള്ള കരാര്‍ അനുസരിച്ചു് ആദ്യവര്‍ഷം 10 ലക്ഷം വരെ സലയുള്ള ചിട്ടികള്‍ക്കാണ് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ആയതിനാല്‍ 10 ലക്ഷത്തിനുമേല്‍ ഉള്ള ചിട്ടികള്‍ non-insured ആയി ആയിരിക്കും തുടങ്ങുക. എന്നാല്‍ സാധാരണ പ്രവസിച്ചിട്ടികളുടെ ബാക്കി എല്ലാ സവിശേഷതകളും ഇവക്കുണ്ടാകും.

ചിട്ടിയില്‍ ചേരുന്നതിന് പ്രവാസികള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, UPI എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്. വെബ്സൈറ്റ് വഴിയും ആന്‍ഡ്രോയിഡ് ഐഫോണ്‍ മൊബൈല്‍ ആപ്പ് വഴിയും വരിക്കാര്‍ക്ക് ചിട്ടികളുടെ ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാര്‍ക്ക് വിളിച്ചെടുക്കുന്ന ചിട്ടിത്തുക ചിട്ടികാലാവധി കഴിയുന്നതുവരെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ ആക്കാവുന്നതും കാലാവധി കഴിയുമ്ബോള്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്. പണത്തിനു അത്യാവശ്യമുള്ള വരിക്കാര്‍ക്ക് ചിട്ടിത്തുക ഇനി അടക്കുവാനുള്ള തവണകള്‍ക്ക് ജാമ്യം നല്‍കി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈപറ്റാവുന്നതാണ്. വരിക്കാര്‍ക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏതു കെഎസ്‌എഫ്‌ഇ ബ്രാഞ്ചിലും ജാമ്യരേഖകള്‍ സമര്‍പ്പിക്കുവാനും അതിന്റെ സ്റ്റാറ്റസ് ഓണ്‍ലൈനായി തത്സമയം നിരീക്ഷിക്കുവാനും കഴിയും.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...