ഒടുവില്‍ വിവാഹക്കാര്യം വെളിപ്പെടുത്തി ആര്യയും സയേഷയും
എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രഖ്യാപനത്തില്‍ നിന്ന് ആര്യ പിന്‍മാറിയിരുന്നു. താന്‍ ഒരാളെ തെരഞ്ഞെടുത്താന്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നായിരുന്നു ആര്യയുടെ മറുപടി.
എന്നാല്‍ തൊട്ടുപിന്നാലെ ആര്യയും നടി സയേഷയും വിവാഹിതരാകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. സംഭവവും വിവാദമായതോടെ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്യ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹം അറിയിച്ച് ആര്യ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. പ്രണയദിനത്തില്‍ തന്നെയാണ് ആര്യയും സയേഷയും വിവാഹവാര്‍ത്ത അറിയിച്ചിരിക്കുന്നത്.
വിവാഹവാര്‍ത്ത ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 'മാതാപിതാക്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹര ദിനത്തില്‍ തന്നെ പറഞ്ഞു കൊള്ളട്ടെ. ഈ മാര്‍ച്ചില്‍ ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഏവരുടെയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു..' ആര്യയും സയേഷയും ഇതേ കുറിപ്പാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.