പോലീസ് ഓഫീസറായി സ്റ്റൈല്‍മന്നന്റെ വരവ്!
ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ റോളിലാണ് തലൈവര്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികാ വേഷത്തിലെത്തുന്നത്. ഒരിടവേളയ്ക്കു ശേഷം തലൈവരും നയന്‍സും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം നിവേദ തോമസ് സൂപ്പര്‍സ്റ്റാറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നു.
മുംബൈയുടെ പശ്ചാത്തലത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ദര്‍ബാറിനു വേണ്ടി സംഗീതമൊരുക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് ചെയ്യുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് തലെവരുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. പേട്ടയ്ക്കു ശേഷമുളള രജനീകാന്ത് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.