കുലുക്കി സർബത്ത് എന്ന വന്മരം വീണു; പകരം ഫുള് ജാര് സോഡ
ഗ്ലാസിലൊഴിച്ച സോഡയിലേക്കൊരു കുഞ്ഞുഗ്ലാസ് വന്നുവീഴുന്നു. ഒരുനിമിഷം, വലിയ ഗ്ലാസിൽനിന്ന് പച്ചനിറത്തിൽ നുരയും പതയും നിറഞ്ഞുപൊങ്ങി പുറത്തേക്ക് ചീറ്റിത്തെറിക്കുന്നു. ഒന്നും നോക്കാതെ ആ ഗ്ലാസെടുത്ത് ചുണ്ടോടുചേർത്തുപിടിച്ച് ഒറ്റവലി... മുഖത്ത് എരിവിെൻറയും പുളിയുടെയും പലഭാവങ്ങൾ നിറയും. കഴിഞ്ഞ കുെറ ദിവസങ്ങളിലായി ഫേസ്ബുക്ക് ടൈം ലൈനുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ടിക്ടോക് പ്ലാറ്റ്ഫോമിലും നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണിത്.സംഭവം മറ്റൊന്നുമല്ല, ഫുൾജാർ സോഡ എന്ന കലക്കൻ പാനീയമാണിത്. കുലുക്കി സർബത്ത് എന്ന ഇഷ്ടപാനീയം തൽക്കാലം മാറ്റിനിർത്തി യുവതലമുറ ഫുൾജാർ സോഡയുടെ ഗ്ലാസിലേക്ക് ചുണ്ടടുപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചപോലുമായില്ല. വളരെ പെട്ടെന്നാണ് ഈ പാനീയം നാടും നഗരവും കീഴടക്കിയത്. ഫുൾജാറിന്റെ രസക്കൂട്ട്കാന്താരി മുളക്, ചെറുനാരങ്ങ നീര്, കറിവേപ്പില, ഇഞ്ചി, പുതിനയില തുടങ്ങിയവ ചേർത്ത് മിക്സിയിൽ അരച്ചാണ് ഈ പാനീയത്തിെൻറ രസക്കൂട്ടൊരുക്കുന്നത്. ഇതിനൊപ്പം മാങ്ങ, കാരറ്റ്, പൈനാപ്പിൾ തുടങ്ങി ഏതെങ്കിലും ഒന്നിെൻറ ഫ്ലേവറും ചേർക്കും. ഈ കൂട്ട് ചെറിയ ഗ്ലാസിൽ ഒഴിച്ചുവെക്കും. മറ്റൊരു വലിയ ഗ്ലാസിൽ സോഡയും ഒഴിക്കും. ഈ സോഡയിലേക്കാണ് കുഞ്ഞുഗ്ലാസ് ഇടുന്നത്. നുരയും പതയും പുറത്തേക്കു പോകും മുമ്പ് കുടിക്കണം. ഇതുവരെ കുലുക്കി സർബത്ത് വിറ്റുകൊണ്ടിരുന്ന കടകളിൽ ഇപ്പോൾ കുലുക്കിെയക്കാൾ കച്ചവടം ഫുൾജാർ സോഡക്കാണ്. ടിക്ടോക്കും ഫേസ്ബുക്കുംതന്നെ ഇതിന് പ്രധാന കാരണം. ഫുൾജാർ സോഡ കുടിക്കുന്നവരെല്ലാം ഫോട്ടോയും വിഡിയോയും എടുത്ത് പോസ്റ്റ് ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇത് ട്രെൻഡിങ് ആയത്. ഇതോടെ ട്രോളുകളും നിറഞ്ഞു.ലൂസിഫർ എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിെൻറ ഡയലോഗിന് സമാനമായി ‘കുലുക്കി സർബത്ത് എന്ന വന്മരം വീണു; പകരം ഫുൾജാർ സോഡ’ എന്ന വാക്കുകളോടെയാണ് ട്രോളൻമാർ ഈ ഐറ്റത്തെ ഏറ്റെടുത്തത്. ഫുൾജാർ സോഡയെ കളിയാക്കി ട്രോൾ വിഡിയോ ഇറക്കുന്നവരും കുറവല്ല.ഫുൾജാർ വന്നപ്പോൾ കുലുക്കി സർബത്തിനെ പലരും മറെന്നന്ന് ഹൈകോർട്ട് ജങ്ഷനിെല കച്ചവടക്കാരായ ഇതരസംസ്ഥാനക്കാർ പറയുന്നു. 30 രൂപയാണ് ഒരുഗ്ലാസിന് വില. ഉത്തരേന്ത്യയിൽനിന്ന് മലപ്പുറം വഴിയാണ് ഫുൾജാർ സോഡ കൊച്ചിയിലെത്തിയത്. നാട്ടുകാരായ ചെറുപ്പക്കാരെല്ലാം ഇപ്പോൾ പരസ്പരം കാണുമ്പോൾ ‘‘ഒരുഫുൾജാർ സോഡയടിച്ചാലോ’’ എന്നാണ് ചോദിക്കുന്നത്
ദിവസവും യുവാക്കളുടെ വലിയ നിരയാണ് ഫുൽജാർ സോഡാ കേന്ദ്രങ്ങൾ സമ്മാനിക്കുന്നത്. സോഡയിലേക്ക് നാരങ്ങ, ഇഞ്ചി, മുളക്, മധുര സിറപ്പ് എന്നിവയുടെ കൂട്ട് ചേർക്കുന്നതാണ് ഫുൽജാർ എന്ന പേരിലുള്ള ഈ പുതിയ പാനീയം. സോഡയിലേക്ക് ഇതിന്റെ മിശ്രിതം ചേർക്കുന്പോൾ തന്നെ നുരഞ്ഞ് പുറത്തേക്കൊഴുകുന്ന ഈ പാനീയം വേഗത്തിൽ കുടിച്ചാൽ ഇതിന്റെ യഥാർഥ രുചിയറിയാം.നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ഹിറ്റായിരിക്കുന്ന ഫുൽജാർ സോഡ എന്ന ഈ മിശ്രിത പാനീയത്തിന് 15 രൂപ മുതൽ 30 രൂപ വരെ വിവിധ വിപണന കേന്ദ്രങ്ങളിൽ ഈടാക്കുന്നത്