തരംഗമായി മമ്മൂട്ടിയുടെ പതിനെട്ടാം പടിയുടെ ഏറ്റവും പുതിയ സ്റ്റിൽ !!
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ജോൺ എബ്രഹാം പാലക്കൽ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള മമ്മൂട്ടിയുടെ കിടിലം ഫോട്ടോ സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുകയാണ്. തന്റെ എഫ് ബി പേജിൽ മമ്മൂട്ടി തന്നെ ഷെയർ ചെയ്ത ഫോട്ടോ മൂന്നുമണിക്കൂറിനുള്ളിൽ 57,000 പേർ ലൈക്ക് ചെയ്യുകയും ആറായിരത്തോളം ആളുകൾ അത് ഷെയർ ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാത്രി വളരെ വൈകിയാണ് ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. എന്നിട്ടും ഇത്രയധികം ലൈക്കും ഷെയറും ആ ഫോട്ടോ നേടിയത് അത്ഭുതാവഹം എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. നീട്ടിവളർത്തിയ മുടിയും താടിയുമായി മമ്മൂട്ടി പ്രത്യേക ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ പതിനെട്ടാം പടി എന്ന ഈ ചിത്രം അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം വൈകാതെ ലോകമെമ്പാടും പ്രദർശനത്തിന് എത്തും.ഈ ഒരൊറ്റ സ്റ്റിൽ കൊണ്ടുമാത്രം ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.