'മേരാനാം ഷാജി' തീയ്യേറ്ററുകളിലേക്ക്
ആദ്യ രണ്ടു സിനിമകളും സൂപ്പര്‍ഹിറ്റായ ശേഷം നാദിര്‍ഷ തന്റെ മൂന്നാം ചിത്രം 'മേരാനാം ഷാജി'യുമായി എത്തുന്നു. ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എപ്രില്‍ 12ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഷാജിയെന്ന് പേരുളള മൂന്നുപേരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.കോമഡിയും സസ്പെന്‍സും നിറഞ്ഞ മികച്ചൊരു എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും സിനിമയെന്നാണ് അറിയുന്നത്. കൊച്ചിയിലാണ് മേരാനാം ഷാജിയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മേരാ നാം ഷാജിയില്‍ കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു.
ചിത്രത്തില്‍ നടന്‍ ശ്രീനിവാസനും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിഖില വിമലാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. വിനോദ് ഇല്ലംപളളി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എമില്‍ മുഹമ്മദാണ് സംഗീതമൊരുക്കുന്നത്.