'മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി' ജിത്തുജോസഫിന്റെ ശരാശരി പടം

'മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി' ജിത്തുജോസഫിന്റെ ശരാശരി പടം

മികച്ച സ്റ്റോറി ലൈന്‍ ഒന്നുമല്ലെങ്കിലും ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് ഈ ചിത്രം കണ്ട് നിരാശനായി മടങ്ങേണ്ടി വരില്ല. 'പൂമര'ത്തിന് ശേഷം കാളിദാസ് ജയറാം നായകവേഷത്തിലത്തുന്ന 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി'പറയുന്നത് നാട്ടിന്‍പുറത്തെ അഞ്ച് ചെറുപ്പക്കാരുടെ കഥയാണ്. ചിത്രത്തില്‍ അപ്പു എന്ന കേന്ദ്രകഥാപാത്രമായി കാളിദാസ് എത്തുമ്ബോള്‍ ആസിഫ് എന്ന സുഹൃത്തായി ഗണപതി, സെബിന്‍ സെബാസ്റ്റ്യന്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവര്‍ മറ്റു സുഹൃത്തുക്കളായും കടന്നുവരുന്നു.

നാട്ടിന്‍പുറത്തെ ഊച്ചാളിചട്ടമ്ബിമാര്‍ എന്നൊക്കെ കേട്ടിട്ടില്ലെ അതൊക്കെ തന്നെയാണ് ചിത്രത്തിലെ കാളിദാസും കൂട്ടാളികളും. പ്രാരാബ്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാനായും അധോലോക നായകരാകണമെന്ന ലക്ഷ്യത്തോടെയും വിലസുന്ന ലോക്കല്‍ ഗുണ്ടകളാണ് ചിത്രത്തില്‍ ഈ അഞ്ചുകഥാപാത്രങ്ങളും. ഗ്യാങ് ലീഡര്‍ കാളിദാസ് തന്നെ.

ജീവിതച്ചെലവ് കണ്ടെത്താന്‍ വേണ്ടി മാത്രം ഗുണ്ടാപണി, അതായത് ചെറിയ തോതിലുള്ള ക്വട്ടേഷന്‍ നടത്തുന്ന സംഘമാണ് ഇവര്‍. ഇവരുടെ ഏകസ്വപ്നം വലിയ ക്വട്ടേഷന്‍ ഏറ്റെടുക്കുക എന്നതും. പേരില്‍ റൗഡിത്തരം കൊണ്ടുനടക്കുന്നതല്ലാതെ നാട്ടുകാര്‍ക്കൊന്നും ഈ റൗഡികളെ കാര്യമായ മതിപ്പില്ല. ചിത്രത്തില്‍ സൈക്കിള്‍ ചവിട്ടിവരുന്ന ഒരു കൊച്ചുപയ്യന്‍ ഈ ഗ്യാങിനെ തെറിവിളിച്ചിട്ട് പോകുന്ന നര്‍മം വിതറുന്ന രംഗങ്ങളൊക്കെ കാണാം. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ ഈ ഗുണ്ടകളുടെ കാര്യം. ചിത്രത്തില്‍ ഇവര്‍ ഏറ്റെടുക്കുന്ന ഒരു ക്വട്ടേഷനിടെ ഒരു അപകടത്തിലൂടെ അപര്‍ണാ ബാലമുരളിയുടെ പൂര്‍ണിമ എന്ന കഥാപാത്രം കാളിദാസ് അവതരിപ്പിക്കുന്ന അപ്പുവിന് തലവേദനയായി കടന്നെത്തുന്നു. നായകന്റെ നിഴലായി അപര്‍ണയുടെ കഥാപാത്രം പിന്നീടങ്ങോട്ട് കൂടെതന്നെയുണ്ട്.

നിരായുധനായ ഗുണ്ടയായി തിളങ്ങി കാളിദാസ് ജയറാം

കഥാപാത്രങ്ങളെ അവതരിപ്പിച്ചതില്‍ സാരമായ പാളിച്ചകളില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ട് പോകുന്നുണ്ട്. കാളിദാസിന്റെ അപ്പു എന്ന കഥാപാത്രത്തിന്റെ അമ്മ, പെങ്ങള്‍ എന്നിവരടങ്ങിയ കുടുംബം ഫ്‌ളാഷ്ബാക്കില്‍ ഒതുങ്ങുന്നു. ചെറുപ്പത്തിലെ പിള്ളേര് വഴക്കിനിടയില്‍ പെങ്ങള്‍ മരിക്കുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാപ്പണിയിലേക്കുള്ള ഇവരുടെ ചുവട് വയ്‌പെന്നാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. സാധാരണ ചിത്രങ്ങളില്‍ കാണും പോലെ ഈ ഗുണ്ടകള്‍ക്ക് വെട്ടുംകുത്തും സെറ്റപ്പൊന്നും ഇല്ല. നിരായുധരാണ്. ഗുണ്ടാപണിയില്‍ ശോഭിക്കാന്‍ തുടക്കം മുതല്‍ ഇവര്‍ക്കുള്ള ആയുധം മരക്കഷ്ണങ്ങള്‍ മാത്രം..

ഇടയ്ക്ക് ഗണപതി അവതരിപ്പിക്കുന്ന ആസിഫ് എന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. എന്റെ പെങ്ങളെ കെട്ടിക്കാനാണ് ഈ പണിക്കിറങ്ങുന്നത് എന്നൊക്കെ. അപ്പോള്‍ പ്രേക്ഷകന്‍ ചോദിച്ചേക്കാം മാന്യമായ വേറെ പണിയൊന്നും ഈ നാട്ടിലില്ലേ എന്ന്. അതിനുള്ള ഉത്തരവും കഥാപാത്രം പിന്നീട് കഥാവഴിയില്‍ വരുന്നുണ്ട്. ദുര്‍ഗുണപരിഹാരപാഠ ശാലയില്‍ നിന്ന് പുറത്തിറങ്ങിയ ഈ യുവാക്കള്‍ക്ക് ലക്ഷ്യബോധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് കാണിക്കാന്‍ സംവിധായകന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അപര്‍ണയുടെ കഥാപാത്രം കടന്നുവരുന്നതോടെ ഈ ലോക്കല്‍ ചട്ടമ്ബിമാരുടെ ജീവിതം അവളെ വട്ടം ചുറ്റിയാകുന്നു.

അവിചാരിതമായി അപര്‍ണയെ വീട്ടില്‍ നിന്ന് പുറത്താക്കുമ്ബോള്‍ അപ്പുവിന്റെ (കാളിദാസ്) വീട്ടിലേക്ക് പൂര്‍ണിമ എത്തുന്നു. പിന്നീടുള്ള രംഗങ്ങളില്‍ കാണുന്നത് നായികയെ ഈ വീട്ടില്‍ നിന്നും പുകച്ച്‌ പുറത്താക്കാന്‍ വ്യഗ്രത കൊള്ളുന്ന പാവം ഗുണ്ടകളെ. ആദ്യപകുതിയില്‍ വലിയ പ്രതീക്ഷയൊന്നും സിനിമയുടെ കഥാതന്തു തരുന്നില്ല. മടലുമായി വഴി തടഞ്ഞു നിര്‍ത്തി തല്ലാന്‍ നില്‍ക്കുന്ന പക്വതയില്ലാത്ത അഞ്ച് ചട്ടമ്ബിമാരെ മാത്രം ആദ്യപകുതിയില്‍ ഉടനീളം സംവിധായകന്‍ കാണിച്ചു തരുന്നു. ഇതിനിടയിലുള്ള പാട്ട് കണ്ടിരിക്കാം. ഇനി രണ്ടാം പകുതിയാണ് സിനിമയുടെ കാതല്‍. സത്യം പറഞ്ഞാല്‍ ആദ്യപകുതി കാറ്റ് നിറച്ച ബലൂണ്‍ ആയിരുന്നെങ്കില്‍ രണ്ടാംപകുതിയില്‍ അല്‍പം കഥയുണ്ട്. അപര്‍ണയുടെ പൂര്‍ണിമ എന്ന കഥാപാത്രം ഉപദേശിച്ച്‌ ലോക്കല്‍ ഗൂണകളെ നേരെയാക്കാന്‍ ശ്രമിക്കുന്നു. പലതും പരാജയപ്പെടുന്നു. ബസ് വാങ്ങി ഓടിച്ച്‌ രക്ഷപ്പെടാനുള്ള വിഫലശ്രമം ഇതിന്റെ ഭാഗമാണ്. അങ്ങനെ കഥ കൊണ്ടുപോകുന്നത് പൂര്‍ണിമ എന്ന കഥാപാത്രം തന്നെയാണ്. റൗഡികളെക്കാള്‍ തന്റേടിയാണ് അപര്‍ണയുടെ പൂര്‍ണിമ. ആള്‍ ജേണലിസം വിദ്യാര്‍ത്ഥിനി കൂടിയാണ്. പിന്നീട് ഗൗരവപ്രമേയങ്ങളാല്‍ കഥ സമ്ബുഷ്ടമാകുന്നുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭം, സെക്സ് റാക്കറ്റുകള്‍ എന്നിങ്ങനെ സമകാലിക വിഷയങ്ങളിലൂടെ സഞ്ചാരം. ഇതിലൊക്കെ നായകന്റെയും, കൂട്ടാളികളുടെയും ഇടപെടല്‍ ഇതൊക്കെയാണ് ഈ ചിത്രം.

കഥയിലേക്കും തിരക്കഥയിലേക്കും വന്നാല്‍ ജിത്തു ജോസഫ് ചിത്രങ്ങളുടെ പതിവ് മേക്കിങ് രീതി വച്ചുനോക്കിയാല്‍ അല്‍പം നിരാശ തോന്നാം. ഒറ്റവാക്കില്‍ ഇതൊരുഫീല്‍ ഗുഡ് മുവിയാണ്. 'ദൃശ്യം' 'ഊഴം' എന്നിവയുടെ മേക്കിങ് പാറ്റേണ്‍ കാണാനില്ലെങ്കിലും ഗ്രാമത്തിലെ ഛോട്ടാ ഗുണ്ടകളെ ജിത്തു മോശമാക്കിയില്ല. ഗ്യാങ് ലീഡറായി കാളിദാസും തിളങ്ങി. ഒപ്പം ഗണപതിയുടേയും വിഷ്ണു ഗോവിന്ദന്റേയും പ്രകടനങ്ങള്‍്. ഏറ്റവും ചിരി പടര്‍ത്തി വിഷ്ണു ഗോവിന്ദനൂം കാമ്ബുള്ള കഥാപാത്രമായി ഗണപതിയുടെ ഗോവിന്ദും ആനന്ദിപ്പിക്കും. വര്‍ഗീസ് മാപ്പിളയായി സായ് കുമാര്‍, വൈദികനായി വിജയരാഘവന്‍, പ്രതിനായകനായി വിജയ് ബാബു എന്നിവരെല്ലാം താന്താങ്ങളുടെ റോള്‍ മികച്ചതാക്കി. എസ്തര്‍ അനില്‍, ഭഗത് മാനുവല്‍ എന്നിവരും മോശമാക്കിയില്ല. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും അരുണ്‍ വിജയുടെ ഗാനങ്ങളും കൈയടി അര്‍ഹിക്കുന്നു. ശ്രീഗോകുലം മുവീസിന്റെ ബാനറിലാണ് ചിത്രം തിയേറ്ററില്‍ എത്തിയിട്ടുള്ളത്.

Also Read

രാജ്യത്ത് സൗജന്യ ടിവി ചാനലുകള്‍ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കൈമാറി

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

Loading...