സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ കർശന നടപടി
സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങൾ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ചില ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സർക്കുലർ.