എം എസ് എം ഇ പരിധിയിൽ ചില്ലറ, മൊത്ത വ്യാപാരികൾ
ചില്ലറ മൊത്ത വ്യാപാരികളെ കൂടി ഇടത്തരം ചെറുകിട സൂക്ഷ്മ സംരംഭ (എം എസ് എം ഇ) പരിധിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം കേരളത്തിലെ വ്യാപാര മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യും.
ചെറുകിട വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് ലഭിച്ചു വരുന്ന മുൻഗണന വായ്പ ആനുകൂല്യങ്ങൾ ഇവർക്ക് കൂടി ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. വായ്പ ലഭിക്കാനുള്ള സാധ്യത വർധിക്കുമെന്നതിലുപരി പലിശ കുറയുകയും ചെയ്യും. കൂടാതെ എം എസ് എം ഇ ക്ക് ലഭിക്കുന്ന എല്ലാ അനുകൂല്യങ്ങൾ ചില്ലറ മൊത്ത വ്യാപാരികൾക്ക് ലഭിക്കുകയും ചെയ്യും.