ഒരു ടൂത് ബ്രഷ് എത്രകാലം ഉപയോഗിക്കാം?
- സോഫ്റ്റ് ബ്രിസ്സില്സ്സുള്ളതാണ് മോണയ്ക്കും പല്ലുകള്‍ക്കും നല്ലത്
- ബ്രഷിന്റെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലില്‍ വരെ എത്തുന്ന തരത്തില്‍ ഉള്ളത് ആയിരിക്കണം.
- പരമാവധി മൂന്നുമാസത്തില്‍ കൂടുതല്‍ ഒരു ബ്രഷ് ഉപയോഗിക്കാതിരിക്കുക.
- കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പാരിതോഷികമായി ബ്രഷു നല്‍കുന്നത് ബ്രഷിംഗ് ശീലം വളര്‍ത്തുവാന്‍ സഹായിക്കും.
- കൂടുതല്‍ ടൂത്ത് പേസ്റ്റ് ബ്രഷില്‍ തേച്ച് പല്ലു തേക്കുന്നത് പെട്ടെന്ന് വായ്ക്കുള്ളില്‍ പത നിറയുന്നതിനാല്‍ കൂടുതല്‍ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് ബ്രഷിംഗ് സമയം കുറയ്ക്കുവാന്‍ കാരണമാകും. ആവശ്യത്തിന് വളരെ കുറച്ചുമാത്രം പേസ്റ്റ് ഉപയോഗിക്കുക.
- ബ്രഷ് ചെയ്യുന്നതിനു മുന്‍പോ ബ്രഷില്‍ പേസ്റ്റ് എടുക്കുന്നിനു മുന്‍പോ അമിതമായി ബ്രഷു നനയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ ഇത് ബ്രിസ്സില്സിന്റെ കാര്യക്ഷമത കുറയ്ക്കുകയും പ്ലാക്കിനെ നീക്കം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്യും.