സംരംഭകര്‍ക്കായി ഇ-കൊമേഴ്സിന്റെ സാധ്യതകള്‍; വെബിനാര്‍ സംഘടിപ്പിക്കുന്നു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED),വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്കായി ഇ കൊമേഴ്സിന്റെ സാധ്യതകളെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫ്ളിപ്കാര്‍ട്ട് ഒഫീഷ്യല്‍സ് നയിക്കുന്ന പരിശീലനം ഒക്ടോബര്‍ 1ന് പകല്‍ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനിലൂടെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 29നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484- 2532890/2550322.