ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയില്‍ ശൃംഖല ആരംഭിക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്
പുതിയ സംരംഭത്തിനു തുടക്കമിടാനൊരുങ്ങി ഫ്‌ളിപ്‌കാര്‍ട്ട്. ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയില്‍ ശൃംഖല ആരംഭിക്കാനാണു ആഗോള റീട്ടെയിലായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ് കാര്‍ട്ട് തയ്യാറെടുക്കുന്നത്. രാജ്യത്തെ ഭക്ഷ്യോത്പന്ന വിപണിയുടെ സാധ്യതകള്‍ കണക്കിലെടുത്താണ് ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ക്കു പുറമേ ഓഫ്ലൈന്‍ സ്റ്റോറുകള്‍കൂടി ഫ്‌ളിപ്‌കാര്‍ട്ട് തുടങ്ങുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ഭക്ഷ്യോത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന അഞ്ചു കേന്ദ്രങ്ങൾ ഫ്‌ളിപ്‌കാര്‍ട്ടിനുണ്ട്.
വാള്‍മാര്‍ട്ട് ആഗോളതലത്തില്‍ 50 മുതല്‍ 60 ശതമാനം വരെ ഭക്ഷ്യോത്പന്നങ്ങളാണ് വില്‍ക്കുന്നത്. അടുത്തിടെ വാള്‍മാര്‍ട്ടിന്റെ മുഖ്യ എതിരാളി ആമസോണ്‍ ഇന്ത്യയിലെ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ വിപണിയില്‍ വലിയ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു.