പത്താം വര്‍ഷത്തില്‍ പുതിയ ഓഫീസുമായി യുനോയന്‍സ് ; സംവിധായകനും സിനിമാതാരവുമായ വിനീത് കുമാര്‍ റിബണ്‍ മുറിച്ചു ഉല്‍ഘാടനം നിര്‍വഹിച്ചു

കൊച്ചി: മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗ് എന്നിവയില്‍ സേവനം നല്‍കുന്ന യുനോയന്‍സ് സ്റ്റുഡിയോ പത്താം വാര്‍ഷികത്തില്‍ മാറാമറ്റം ടെക് സ്പേസിലെ പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അനിമേഷന്‍ പരസ്യങ്ങള്‍, സിനിമ ടൈറ്റില്‍ അനിമേഷന്‍, ബ്രാന്‍ഡ് പ്രൊമോഷന്‍ വീഡിയോ, വിഎഫ്എക്സ്, പുതുതലമുറ മാര്‍ക്കറ്റിംഗ് എന്നി വയിലാണ് കെഎസ്യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ് കൂടിയായ യുനോയന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

2014 ല്‍ സീറോ ഉണ്ണി, അസീം കാട്ടാളി, ജെറോയ് ജോസഫ്, രാജേഷ് വേലച്ചേരി, മിഥുന്‍ കൃഷ്ണ, ഇമോദ് രാജ് മോഹനമണി തുടങ്ങി ആറ് മലയാളികള്‍ ചേര്‍ന്നാണ് യുനോയന്‍സിന് തുടക്കം കുറിച്ചത്. സംവിധായകനും സിനിമാതാരവുമായ വിനീത് കുമാര്‍ റിബണ്‍ മുറിച്ചു ഉല്‍ഘാടനം നിര്‍വഹിച്ചു. ടൂണ്‍സ് മീഡിയ ഗ്രൂപ്പിന്‍റെ സിഇഓ ജയകുമാര്‍ പി, ഡിസൈനറും സോഷ്യല്‍ എന്‍റര്‍പ്രെണറുമായ ലക്ഷ്മി മേനോന്‍, കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്നുള്ള പരിപാടികളില്‍ സിദ്ധാര്‍ഥ് ഭരതന്‍, അനൂപ് കണ്ണന്‍, വിഷ്ണു നാരായണന്‍, സുനില്‍ സിംഗ്, അദിതി കൃഷ്ണദാസ്, സൈനുല്‍ ആബിദ്, ശ്രീജിത്ത് സ്നാര്‍ക്, രതീഷ് രവി തുടങ്ങി സിനിമാ പരസ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ ് യുനോയന്‍സ്. യുഎന്‍ഡിപി, ബോഷ്, ഗൂഗിള്‍ പേ, ഓട്ടോഡെസ്ക്, ഡബ്ല്യൂ ഡബ്ല്യൂ എഫ്, ഡബ്ല്യൂ എച് ഓ, ഫിഫ, ഡെല്‍, ആമസോണ്‍, ഗോജെക്ക്, ഫ്ളിപ്കാര്‍ട്, സര്‍വ്വേ സ്പാരോ, മെഡിമിക്സ്, വിഗാര്‍ഡ്, മമ്മൂട്ടി കമ്പനി, പറവ ഫിലിംസ്, വിഷ്വല്‍ റൊമാന്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കുവേണ്ടി യുനോയന്‍സ് സേവനം നല്‍കിയിട്ടുണ്ട്.

സര്‍ഗ്ഗാത്മകതയുടെ പുതിയ തലങ്ങള്‍ തേടിയുള്ള ഭാവിയാത്രയില്‍ നിര്‍ണായകമായ കാല്‍വയ്പാണ് പുതിയ ഓഫീസെന്ന് യുനോയന്‍സ് സഹസ്ഥാപകന്‍ അസീം കാട്ടാളി പറഞ്ഞു. ഡിജിറ്റല്‍ സ്റ്റോറികളില്‍ നൂതനാശയങ്ങള്‍ അവതരിപ്പിക്കാനും അത് നടപ്പാക്കാനുമുള്ള ഇടമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ആശാവഹമായ ഭാവി പ്രവര്‍ത്തനങ്ങളാണ് യുനോയന്‍സ് നടപ്പാക്കാനൊരുങ്ങുന്നത്. ഡിജിറ്റല്‍ സ്റ്റോറികളിലെ അതിര്‍വരമ്പുകള്‍ മറികടക്കുന്ന പ്രവര്‍ത്തനങ്ങളാകുമിതെന്നും അസീം കൂട്ടിച്ചേര്‍ത്തു.

ഐപി ക്രിയേഷന്‍, പ്രൊഡക്ട് ഡെവലപ്മെന്‍റ് തുടങ്ങിയ മേഖലകളില്‍ കൂടി സാന്നിദ്ധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് യൂനോയന്‍സ്.

Also Read

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്‍പ്പന്നങ്ങളെ പ്രകീര്‍ത്തിച്ച്‌ പണം നല്‍കി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.

Loading...