ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ 18 ഡിസംബര്‍ 25 ന് ഓടി തുടങ്ങും
ഇന്ത്യയിലേക്കുള്ള ലോകോത്തര ഫാസ്റ്റ് ട്രെയിനുകള്‍ക്കുള്ള കാത്തിരിപ്പ് ഈ വര്‍ഷം അവസാനിക്കും.ഈ വര്‍ഷം അവസാനം അതായതു ഡിസംബര്‍ 25 നകം ഫാസ്റ്റ് ട്രെയിന്‍ ഓടി തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ന്യൂഡല്‍ഹി,വാരാണസി എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനം. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ 18 ഡിസംബര്‍ 25 ന് ഓടി തുടങ്ങും
ഇന്ത്യയുടെ ആദ്യത്തെ എന്‍ജിന്‍-ലെസ്സ് ട്രെയിന്‍ ടെസ്റ്റ് റണ്‍വേയുടെ സമയത്ത് 180 കിലോമീറ്റര്‍ സീഡിലാണ് പരീക്ഷിച്ചത്മു.ന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.ഇനി കുറച്ചു പരീക്ഷണ പരീക്ഷണയോട്ടങ്ങള്‍ കൂടി ബാക്കിയുണ്ട്,അതുകൂടി പൂര്‍ത്തിയാക്കിയാല്‍ ട്രെയിന്‍ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഓടിത്തുടങ്ങും. 2019 ജനുവരിയില്‍ ഈ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചത്. നിലവിലുള്ള ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായിട്ടായിരിക്കും ട്രെയിന്‍ 18 ഓടുക. ട്രാക്കുകളും സിഗ്നല്‍ സംവിധാനങ്ങളും പരിഷ്ക്കരിച്ചാല്‍ ട്രെയിന്‍ 18ന് 200 കി.മീ വേഗതയില്‍ സഞ്ചരിക്കാനാകുമെന്ന് റെയില്‍വേ പറയുന്നു.
ഈ സാമ്ബത്തിക വര്‍ഷം ഒരു ട്രെയിന്‍ 18 കോച്ചുകള്‍ കൂടി ചെന്നൈയില്‍നിന്ന് പുറത്തിറങ്ങും. അടുത്ത സാമ്ബത്തികവര്‍ഷം നാലെണ്ണം കൂടി പുറത്തിറങ്ങുന്നുണ്ട്. 16 കോച്ചുകളുള്ള ട്രെയിന്‍ 18ന് ശതാബ്തി കോച്ചുകളിലുള്ള എല്ലാ സംവിധാനങ്ങളുമുണ്ടാകും. റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം, ഫുള്‍ എയര്‍കണ്ടീഷന്‍ഡ് സംവിധാനം, യാത്രക്കാര്‍ക്കായി കൂടുതല്‍ ലെഗ് സ്പേസ്, ലഗേജ് സ്പേസ് എന്നിവയും ഓരോ കോച്ചിലുമുണ്ടാകും.