2020 ല്‍ ബിസിനസിനെ സ്വാധീനിക്കാവുന്ന മുഖ്യ ഘടകങ്ങള്‍
ഡിജിറ്റല്‍ തരംഗം ബിസിനസുകളുടെ രീതിയിലും സ്വഭാവത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പുതിയ വര്‍ഷമായിട്ടാണ് 2020 നെ കാണുന്നത്. കഴിഞ്ഞ വര്‍ഷം അത്രയേറെ മാറ്റങ്ങളാണ് നമ്മള്‍ കണ്ടത് . അനുദിനമാറ്റങ്ങള്‍ക്കിടെ മറ്റൊരു പുതുവര്‍ഷം കടന്നെത്തുകയാണ്. 2020 ല്‍ ഇനി എന്താകും ബിസിനസുകളെ സ്വാധീനിക്കുക?
രാജ്യം തെരഞ്ഞെടുപ്പ് ചൂടിലമരുന്ന വര്‍ഷമാണ് വരുന്നത്. രാഷ്ട്രീയവും സാമ്പത്തിക നയങ്ങളും ഇന്ത്യയില്‍ അങ്ങേയറ്റം പരസ്പര ബന്ധിതമാണ്. ഈ സാഹചര്യത്തില്‍, 2019ല്‍ ബിസിനസുകളെ സ്വാധീനിക്കാവുന്ന ഒത്തിരി പ്രധാന ഘടകങ്ങള്‍ നമ്മള്‍ ഇ വര്‍ഷം കാണേണ്ടിവരും
ആഗോള സാമ്പത്തിക രംഗത്തെ എന്തുമാറ്റവും കേരളത്തെയും ബാധിക്കും.
ആഗോള സാമ്പത്തിക രംഗത്തെ എന്തുമാറ്റവും കേരളത്തെയും ബാധിക്കും എന്നതില്‍ ഒരു സംശയവുമില്ല. കേരളത്തിലെ തനത് ബിസിനസ് സാഹചര്യങ്ങളില്‍ കാതലായ മാറ്റം 2019ല്‍ പ്രതീക്ഷിക്കുന്നവര്‍ വളരെ വിരളമാണ് കാരണം കേരളം ഇന്നും മാറ്റങ്ങളെ വളരെ വേഗം സ്വീകരിക്കുമെങ്ങിലും രാഷ്ട്രീയമായിട്ടുള്ള പ്രശനങ്ങളാല്‍ നടപ്പാകാന്‍ വളരെ താമസമെടുക്കാനാണ് സാധ്യത. ഏതാണ്ട് 2020 ഓടെ പോസിറ്റീവായ മാറ്റം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് പ്രതിസന്ധി, ലോക വാണിജ്യക്രമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, ആഗോളതലത്തിലെ തൊഴിലവസരങ്ങളിലും തൊഴിലുകളിലും വരുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കും.
പ്രളയം ഏറെക്കൊറെ കേരള സമ്പദ് വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിചിട്ടുള്ളതയിട്ടാണ് കാണുന്നത്. അതിസൂക്ഷ്മമായി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും കെട്ടിപ്പടുക്കേണ്ട സമയമാണിപ്പോള്‍. ബിസിനസുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എത്രമാത്രം ഭരണാധികാരികളും ബന്ധപ്പെട്ടവരും ശ്രമിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു 2019ല്‍ കേരളത്തിലെ സാമ്പത്തിക രംഗത്തെ ഉണര്‍വ്.
നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ തരംഗം ബിസിനസ് രീതിയെ മാറ്റിയെഴുതും
ഡിജിറ്റല്‍ തരംഗം ആഞ്ഞടിക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ബിസിനസ് സംരംഭങ്ങളുടെ പകുതിയും അടച്ചു പൂട്ടേണ്ടി വരുമെന്ന് പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. 10 വര്‍ഷത്തിനുശേഷം നിലനില്‍ക്കുക നിലവിലുള്ള 30 ശതമാനം കമ്പനികള്‍ മാത്രമായിരിക്കും. പത്തില്‍ ഒന്‍പത് കമ്പനികളുടെയും ബിസിനസ് മെച്ചമായിരിക്കില്ലെന്നും അഭിപ്രായപ്പെടുന്നു .
ബിസിനസുകള്‍ കൂടുതല്‍ കൂടുതല്‍ സാങ്കേതികവിദ്യയെ ആശ്രയിച്ചുവരുന്ന പ്രവണതയ്ക്ക് 2019ല്‍ ആക്കം കൂടും. ബിസിനസ് നടത്തിപ്പിലെ ആവര്‍ത്തന ചെലവുകളും ലേബര്‍ കോസ്റ്റും കാര്യമായ തോതില്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. വന്‍കിട കോര്‍പ്പറേറ്റുകളുമായി മത്സരിച്ച് വിപണിയില്‍ നിലനില്‍ക്കാന്‍ ചെറുകിട ഇടത്തരം സംരംഭങ്ങളും ടെക്‌നോളജി മുന്‍പെന്നത്തേക്കാളുപരി ഉപയോഗിച്ചു തുടങ്ങും. ബിസിനസുകള്‍ വെറും ഉല്‍പ്പന്നത്തേക്കാള്‍ ഉപരി വ്യത്യസ്തമായ അനുഭവം കസ്റ്റമര്‍ക്ക് നല്‍കാന്‍ ഡിജിറ്റല്‍ വിദ്യകള്‍ ഏറെ ഉപയോഗിക്കുന്ന പ്രവണതയാകും 2019ലേത്.
കസ്റ്റമര്‍ക്ക് അതിവേഗമുള്ള പ്രതികരണം അറിയിക്കാന്‍ ചാറ്റ്
ബോട്ടുകള്‍ അടക്കമുള്ള സംവിധാനം വ്യാപകമാകും. ചാറ്റ് ബോക്‌സിലൂടെ കസ്റ്റമറുടെ സംശയം അതിവേഗം തീര്‍ക്കാന്‍ സംരംഭങ്ങള്‍ ശ്രമിക്കും.
കാലാവസ്ഥാ വ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും ബിസിനസുകളെ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം കേരളം കണ്ട ഏറ്റവും വലിയ ബിസിനസ് തകര്‍ച്ചയായിരുന്നു കാലാവസ്ഥാ വ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളീയ സമൂഹത്തിലും ഇപ്പോള്‍ സജീവമാണ്. വരും വര്‍ഷങ്ങളില്‍ ബിസിനസുകളെ സ്വാധീനിക്കുന്ന ഘടകം തന്നെയായി ഇത് മാറും. ചുഴലിക്കാറ്റുകള്‍, അതിവര്‍ഷം, വരള്‍ച്ച, പ്രകൃതിക്ഷോഭം എന്നിവയെല്ലാം മുന്‍കാലങ്ങളേക്കാള്‍ ബിസിനസ് നടത്തിപ്പിലും മുന്നോട്ടുപോക്കിലും കൂടുതല്‍ സ്വാധീനം ചെലുത്തും. അവയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും വേണം. ഇത്തരം അപ്രതീക്ഷിത വെല്ലുവിളികളെ കരുതി മുന്നേറാന്‍ ബിസിനസുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
നിയമങ്ങളിലെ മാറ്റം- വരും നാളുകളില്‍ കര്‍ശന വ്യവസ്ഥകളോടെ നിയന്ത്രിക്കപ്പെട്ടേക്കാം.
തീരദേശ പരിപാലന ചട്ടത്തില്‍ പ്രായോഗികമായ ചില മാറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനിടെ വനം – പരിസ്ഥിതി മന്ത്രാലയം കെട്ടിട നിര്‍മാണത്തിന് കര്‍ശന വ്യവസ്ഥകളും അവതരിപ്പിച്ചിട്ടുണ്ട് 20,000 ചതുരശ്ര മീറ്റര്‍ മുതല്‍ 50,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിട നിര്‍മാണ പദ്ധതികള്‍ക്കും 20,000 ചതുരശ്ര മീറ്റര്‍ മുതല്‍ 1.5 ലക്ഷം ചതുരശ്ര മീറ്റര്‍ വരെയുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയ്ക്കാണ് വ്യവസ്ഥകള്‍ ബാധകമാകുക. മാലിന്യ നിര്‍മാര്‍ജത്തിന് സംവിധാനം വേണം, കോമണ്‍ ഏരിയയില്‍ എല്‍ഇഡി ലൈറ്റുകള്‍ വേണം, വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനും സൂര്യപ്രകാശം കൂടുതല്‍ വിനിയോഗിക്കാനും പറ്റുന്ന രീതിയില്‍ വേണം കെട്ടിടത്തിന്റെ രൂപകല്‍പ്പന, പാരമ്പര്യോതര കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിശ്ചിത ശതമാനം വിനിയോഗിക്കണം, നിശ്ചിത അനുപാതത്തില്‍ മരം നടണം അങ്ങനെ വ്യവസ്ഥകള്‍ നിരവധിയുണ്ട്.
കേരളത്തിലും പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗവും വരും നാളുകളില്‍ കര്‍ശന വ്യവസ്ഥകളോടെ നിയന്ത്രിക്കപ്പെട്ടേക്കാം. ഈ സാഹചര്യം കൂടി കണക്കിലെടുത്തുള്ള ബിസിനസ് ശൈലിയാകണം സ്വീകരിക്കേണ്ടത്