AWS ലെ ഏതു ക്‌ളൗഡ് സ്റ്റോറേജ് ആണ് നിങ്ങളുടെ ബിസിനസിന് ഉചിതം ?
ചാന്ദിനി വി
കോംടെക് സിസ്‌റ്റെംസ്
94000 19100
എല്ലാ ബിസിനസു കളുടെയും ഫൗണ്ടഷൻ ഡാറ്റാസ്റ്റോറജും പ്രൊട്ടെക്ഷനുമാണ് . ഒരു IT സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ ഡാറ്റ പ്രൊട്ടെക്ഷൻറെ ആവശ്യകതയും സൊല്യൂഷൻസും നമ്മൾ ചർച്ച വിഷയം ആക്കിയിട്ടുള്ളവയാണല്ലോ. സെക്യൂരിറ്റിയോടൊപ്പം ഡാറ്റയുടെ സ്റ്റോറേജ് വിപുലീകരണവും അറിഞ്ഞിരിക്കേണ്ട വസ്തുതതന്നെ .
ഒരു വ്യക്തിഗത സ്റ്റോറേജിലുപരി ബിസിനസിലേക് വരുമ്പോൾ ഡാറ്റയുടെ നമ്പറും തരവും വ്യത്യസ്തപ്പെട്ടിരിക്കും .ബിസിനസ് ഡാറ്റാസ് വളരെ വിലയേറിയതും അതെ സമയം നഷ്ടപ്പെട്ടാൽ കമ്പനിയുടെ മതിപ്പിനെയത് ചോദ്യം ചെയ്യുന്നതുമാണ്. എന്ത് തന്നെ ആയാലും പേർസണൽ പ്രഫഷണൽ ബേധമില്ലാതെ ഡാറ്റാ സുരക്ഷിതമായി സംരക്ഷിക്കണ്ടതും ബാക്കപ്പ് നിലനിർത്തേണ്ടതുമാണ്. കുറെയേറെ നാളുകൾക്കു ശേഷം ആവശ്യമായി വരുന്ന ഡാറ്റായുമുണ്ടാവുമെന്നത് ഒരു കാര്യം തന്നെയാണ് . ഉദാഹരണം പറയുകയാണെങ്കിൽഒരു നാല് വര്ഷം മുന്നിലെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്റ് എടുക്കണമെങ്കിൽ, അടുത്തിടെ എടുക്കാത്ത ഡാറ്റാ ആയതിനാൽ നിങ്ങളുടെ സിസ്റ്റത്തിൽ കാണണമെന്നില്ല.ഇതിനായി ട്രഡീഷണൽ രീതിയിൽ ഉള്ള ഡാറ്റാ സെർവർ എടുക്കുകയോ അഥവാ തേർഡ് പാർട്ടി ക്ളൗഡ് പ്രൊവൈഡറിനെ സ്റ്റോറേജ് സ്പേസിനായി ബന്ധപ്പെടുകയോ ചെയ്യാം. ക്ളൗഡ് സ്റ്റോറേജ്സ് എടുക്കാൻ പല പ്രൊവൈഡർമാരും നിലവിലുണ്ട്. ഇതിൽ പ്രാധാന്യംമുള്ളത് ആമസോണിന്റെ AWS ആണ്. AWS ൽ 3 തരത്തിലാണ് വരുന്നത്. നിങ്ങളുടെ ബിസിനസിനു അനുയോജ്യമായി തിരഞ്ഞെടുക്കുന്നതിലൂടെ അധികമായ സവിശേഷതകളും നിങ്ങൾക്കു സ്വന്തമാക്കാൻ പറ്റുന്നതാണ്.
മൂന്ന് തരത്തിൽ ഉള്ള സ്റ്റോറേജ്സ് എന്തൊക്കെ ആണെന്ന് നോക്കാം
ഒബ്ജക്റ്റ് സ്റ്റോറേജ്,
ബിസിനസ്സിന്റെ തരം അനുസൃതമായി ഡാറ്റയും വ്യത്യാസപ്പെടാം .പല തരത്തിലുള്ള ഡാറ്റ പല യൂണിറ്സ്സിലായി സുരക്ഷിതമായി സൂക്ഷിച്ച വെയ്ക്കേണ്ടതുണ്ട് .ഇങ്ങനെ പല യൂണിറ്റ്സിലായി ഡാറ്റ സ്റ്റോർ ചെയ്യുന്നതിലൂടെ മുഴുവനായി പ്രോസസ്സ്ന്റെ സ്പീഡ് കുറയുന്നതായി കണ്ടുവരുന്നു. ക്ളൗഡ് ഒബ്ജക്റ്റ് സ്റ്റോറേജ് വഴി പല ചാനലുകളിലായി കുറച്ചു കുറച്ചു ഡാറ്റാസ് സംഭരിക്കുന്നു .ഡിപ്ലോയ് ചെയ്യാൻ ഉടൻ തയാറെടുത്തിരിക്കുന്ന ഡാറ്റ നമുക്കിവിടെ കാണാൻ സാധിക്കുന്നു.
ക്ളൗഡ് സിസ്റ്റത്തിലെ ഒബ്ജക്റ്റ് സ്റ്റോറേജിന് വേണ്ടി ആമസോൺ സിമ്പിൾ സ്റ്റോറേജ് സർവീസ് അഥവാ ആമസോൺ S3 ഉപയോഗിക്കുന്നു. യൂസർ ഫ്രണ്ട്ലിയായിട്ടുള്ള അപ്ലിക്കേഷൻ ഇന്റർഫേസാണ് അവർ നൽകുന്നത് .കൂടാതെ ഡാറ്റാ സ്റ്റോർ ചെയ്യാനുള്ള പ്രത്യേക സെക്ഷനുകളും നൽകുന്നു.
ഏതു ഇൻഡസ്ട്രയിൽ ബെസ്റ്റ് ക്ളൗഡ് ഒബ്ജക്റ്റ് സ്റ്റോറേജ് നൽകുവാൻ സാധിക്കും ? പല തരത്തിലുള്ള ഡാറ്റാ മാനേജ് ചെയ്യണ്ടേ?
ഹൈ ഏൻഡ് പ്രൊവൈഡേഴ്സ്നാണ് കൂടുതൽ ബെനെഫിറ്സ്. പല തരത്തിലുള്ള ഡാറ്റയും അത് ഡിപ്ലോയ് ചെയ്യാനുള്ള ഈസിനെസ്സും ഇതിനുള്ള ഫാക്ടർസാണ്.
ഹെൽത്ത് ഇൻഡസ്ടറി ആയിട്ടുള്ള ഹോസ്പിറ്റൽസ്, ഫർമസിസ്റ്റിക്കൽ, ഫിനാൻഷ്യൽ കമ്പനീസ്, മീഡിയ,എന്റർടൈൻമെന്റ് എന്നിവയൊക്കെ ഉദാഹരണങ്ങൾ ആണ്.
ഫയൽ സ്റ്റോറേജ്
ഈ ഒരു സാഹചര്യത്തിൽ റിമോട്ട് വർക്കിന്റെ സാധ്യതകളെ പരിഗണിക്കണമല്ലോ .പല കമ്പനികൾക്കും റിമോട്ട് വർക്കിലേക്ക് ഈസിയായി മാറാൻ സാധിക്കും.AWS ഫയൽ സ്റ്റോറേജ് വഴി പല യൂസേഴ്സ്നു ക്ളൗഡിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പ്രത്യേക ഫയലിലേക്കുഉള്ള അക്സസ്സ് സാധ്യമാകുന്നു. ഇത് വഴി വർക്ക് ലോഡ് കുറയുകയും ചെയ്യുന്നു.
ക്ളൗഡ് ഫയൽ സ്റ്റോറേജ് നായി ഏതു AWS സൊല്യൂഷൻ ഉപയോഗിക്കാം ?
ആമസോൺ ഇലാസ്റ്റിക് ഫയൽ സിസ്റ്റംസ് Amazon Elastic File Systems (EFS) - ടീം ലെ എല്ലാവര്ക്കും അക്സസ്സ് അനുവദിക്കുന്നത് വഴി ഒരുമിച്ച് വർക്ക് ചെയ്യുവാൻ സാധിക്കുന്നു. സെക്യൂരിറ്റികു വേണ്ടി പുതിയൊരു കോഡിന്റെ ആവശ്യം വരുന്നില്ല. ടെക്നോളജി കമ്പനീസ്. മീഡിയ കമ്പനീസ്, IT കമ്പനീസ് ഇൻഡസ്ട്രയിലാണ് EFSന്റെ കൂടുതൽ അപ്ലിക്കേഷൻ ഉപയോഗിക്കാൻ പറ്റുന്നതന്ന്.
ബ്ലോക്ക് സ്റ്റോറേജ്
ചില കമ്പനികളിൽ ചെറിയ വെയ്റ്റിംഗ് ടൈമിൽ ഡാറ്റാബേസും ഡാറ്റാഷീറ്റും ദിനംപ്രതി ആവിശ്യമായി വരുന്നുണ്ട് . ഞൊടിയിടയിൽ ഡാറ്റാ കിട്ടുവാൻ പല എന്റർപ്രൈസും ബ്ലോക്ക് സ്റ്റോറേജ് ആശ്രയിക്കുന്നു .
ഏതു AWS സൊല്യൂഷൻ ആണ് ക്ലൌഡ് ബ്ലോക്ക് സ്റ്റോറേജിനായി ഉപയോഗിക്കുന്നത്?
ആമസോൺ ഇലാസ്റ്റിക് ബ്ലോക്ക് സ്റ്റോർ വഴി ബ്ലോക്ക് സ്റ്റോറേജ് സൊല്യൂഷൻ ലഭ്യമാകുന്നു .
ഏതു ഇൻഡസ്ടറിക്ക് ആണ് സ്ഥിരമായി ഡാറ്റ യെ ആശ്രയിക്കേണ്ടത് അവർക്കു സെർവറിൽ ഡാറ്റ ബ്ലോക്ക് ലഭിക്കുന്നു .അതിനുശേഷം ഡിപ്ലോയ് ചെയ്യാൻ സജ്ജമാക്കുന്നു . ഗവണ്മെന്റ്, സ്റ്റാറ്റിറ്റിക്കൽ , അനാലിറ്റിക്കൽ കമ്പനികൾ തുടങ്ങിയ ഇൻഡസ്ട്രീസ് ഈ വിഭാഗത്തിൽ വരുന്നു
ക്ളൗഡ് സൊല്യൂഷനുകൾ എല്ലാ ഇൻഡസ്റ്ററികളിലും വികസിച്ചുകൊണ്ടിരിക്കുകയാണ് . ചെറുകിട ബിസിനസ് സംരംഭം തുടങ്ങി വലിയ എന്റർപ്രൈസ് സ്ഥാപനങ്ങൾക്കു വരെ അനുയോജ്യമായ ക്ളൗഡ് സൊല്യൂഷൻസ് ഇപ്പോൾ ലഭ്യമാണ്.
എല്ലാ തരത്തിലുള്ള സ്റ്റോറേജുകളുടെയും വ്യത്യാസവും പ്രാധാന്യവും തിരിച്ചറിയുവാൻ AWS പാർട്ണർ ആയ കോംറ്റെക് സിസ്റ്റത്തിനെ സമീപിക്കുക .