അപേക്ഷകൾ ഓൺലൈനാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി പ്രതിനിധികൾക്ക് പരിശീലനം നൽകുന്നു.
വ്യാപാര ലൈസൻസിനുള്ള അപേക്ഷകൾ ഓൺലൈനാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി പ്രതിനിധികൾക്ക് നഗരസഭ പരിശീലനം നൽകുന്നു. ഡിസംബർ 13 ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ നഗരസഭാ മെയിൻ ഓഫീസിലെ കോഫീഹൗസിന് മുകളിലുള്ള ഹാളിലാണ് പരിശീലനം. വ്യാപാര വ്യവസായ മേഖലയിലെ എല്ലാ സംഘടനകളിൽ നിന്നും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അഞ്ച് പ്രതിനിധികളെ വീതം പരിശീലന പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് മേയർ അറിയിച്ചു.
ഇൻഫർമേഷൻ കേരളാ മിഷനാണ് പരിശീലനം നൽകുന്നത്. അക്ഷയ കേന്ദ്രം സംരംഭകർക്കായി നേരത്തേ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സംരംഭകരും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പുതിയ ലൈസൻസ് അപേക്ഷകളാണ് ഓൺലൈനിലേയ്ക്ക് മാറുന്നത്. അടുത്ത സാമ്പത്തിക വർഷത്തോടെ ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനിലേയക്ക് മാറും. ഓൺലൈൻ അപേക്ഷാ സംവിധാനം പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കുന്നതിനായി നഗരസഭാ ഓഫീസിലേയക്ക് വരേണ്ട സാഹചര്യം ഒഴിവാകും