ഒരു പ്രിന്റര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്രിന്റര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രധാനമായും രണ്ടു തരത്തിലുള്ള പ്രിന്ററുകളാണ് വിപണിയിലുള്ളത്

ഇന്‍ക് ജെറ്റ് പ്രിന്ററുള്‍

ലേസര്‍ പ്രിന്ററുള്‍ (കളര്‍ , മോണോക്രോം)

ഇങ്ക് ജെറ്റ് പ്രിന്ററുകള്‍

വില കുറവായതിനാലും കളര്‍ പ്രിന്റ് എടുക്കാമെന്നതിനാലും ശരാശരി ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് മതിയാകുമെന്നതിനാലും ഇങ്ക് ജെറ്റ് പ്രിന്ററുകള്‍ ആണ്‌ പൊതുവേ ഈ വിഭാഗത്തില്‍ കൂടുതല്‍ ആളുകളും വാങ്ങാന്‍ താല്പര്യപ്പെടുന്നത്. ഇന്‍ക് ജെറ്റ് പ്രിന്ററുകള്‍ തന്നെ കാട്രിഡ്ജ് മാറ്റി ഉപയോഗിക്കുന്നതും മഷി എളുപ്പത്തില്‍ നിറയ്ക്കാന്‍ കഴിയുന്ന ഇന്‍ക് ടാങ്ക് പ്രിന്ററുകളും നിലവിലുണ്ട്. ഇങ്ക് ജെറ്റ് പ്രിന്ററുകളുടെ വില വളരെ കുറവാണെങ്കിലും പല ന്യൂനതകളും അതിനുണ്ട്.

അതില്‍ പ്രധാനം അധികകാലം ഉപയോഗിക്കാതെ വച്ചിരുന്നാല്‍ മഷി ഉണങ്ങിപ്പോവുകയും നോസിലില്‍ മഷി കട്ടപിടിക്കുന്നതുമാണ്‌. വേനല്‍ക്കാലങ്ങളില്‍ ഈ പ്രശ്നം കൂടുതലായി കാണുന്നു. അതിനാല്‍ ഇടയ്ക്കിടെ ഉപയോഗിച്ചില്ലെങ്കില്‍ കാട്രിഡ്ജ് ഉപയോഗ ശൂന്ന്യമായി പോകും. അടുത്ത പ്രശ്നം വേഗതയാണ്‌ - വളരെ പതുക്കെ മാത്രമേ സാധാരണ ഇന്‍ക് ജറ്റ് പ്രിന്ററുകള്‍ പ്രിന്റ് ചെയ്യൂ. അതിനാല്‍ കൂടുതല്‍ പേജുകള്‍ ഒരുമിച്ച്‌ പ്രിന്റ് ചെയ്തെടുക്കുമ്ബോള്‍ വലിയ സമയ നഷ്ടം ഉണ്ടാകുന്നു.

മറ്റൊരു പ്രശ്നം ഒറിജിനല്‍ കാട്രിജിന്റെ വിലയാണ്‌. കാട്രിഡ്ജുകള്‍ സ്വന്തമായി റീഫില്‍ ചെയ്യാമെങ്കിലും കൈ വൃത്തികേടാകുന്ന പണിയാണ്‌. ആവശ്യമുള്ള നിറങ്ങള്‍ സിറിഞ്ചില്‍ നിറച്ച്‌ കാട്രിഡ്ജുകളില്‍ കുത്തിവയ്ക്കുന്ന രീതിയാണല്ലോ പൊതുവേ തുടര്‍ന്ന് പോരുന്നത്. ഇപ്പോള്‍ സിറിഞ്ച് ഇല്ലാതെ തന്നെ നേരിട്ട് കുപ്പിയില്‍ നിന്നും റീഫില്‍ ചെയ്യാന്‍ കഴിയുന്ന റീഫില്ലബിള്‍ കാട്രിഡ്ജുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നു. പ്രമുഖ കമ്ബനികളുടെ പുതിയ ഇങ്ക് ജെറ്റ് പ്രിന്ററുകളില്‍ സിറിഞ്ചുകളുടെ സഹായമില്ലാതെ തന്നെ മഷി നിറച്ച്‌ ഉപയോഗിക്കാന്‍ കഴിയുന്ന റീഫില്ലബിള്‍ കാട്രിഡ്ജുകള്‍ യഥേഷ്ടം ലഭ്യമാണ്‌. ഇതിന്റെ അടപ്പ് തുറന്ന് നിറച്ചാല്‍ മാത്രം മതി.

ഇന്‍ക് ടാങ്ക് പ്രിന്ററുകള്‍

ഇന്‍ക് ജെറ്റ് പ്രിന്ററുകളിലെ തന്നെ ഒരു വിഭാഗമാണ്‌ ഇന്‍ക് ടാങ്ക് പ്രിന്ററുകള്‍. ഇതും സാധാരണ ഇങ്ക് ജെറ്റ് പ്രിന്ററുകളും തമ്മില്‍ മഷി തുടര്‍ച്ചയായി കാട്രിഡ്ജിലേക്ക് നല്‍കാനുള്ള പൈപ്പുകളും മഷി നിറയ്ക്കാന്‍ പ്രിന്ററിനു പുറത്ത് ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളും അല്ലാതെ യാതൊരു വിധ വ്യത്യാസങ്ങളും ഇല്ല. ഇങ്ക് ജെറ്റ് പ്രിന്ററുകള്‍ക്കുള്ള ദോഷങ്ങള്‍ എല്ലാം ഈ പ്രിന്ററുകള്‍ക്കും ഉണ്ട്. അതായത് തുടര്‍ച്ചയായി കുറേ ദിവസങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ഇതിന്റെ നോസിലിലും മഷി കട്ടപിടിച്ച്‌ ഉപയോഗ ശൂന്യമാകും. സ്ഥിരമായ ഉപയോഗവും കൂടുതല്‍ കോപ്പികള്‍ പ്രിന്റ് ചെയ്യുവാനുമുണ്ടെങ്കില്‍ - പ്രിന്റ് ചെയ്യുവാനെടുക്കുന്ന സമയ ദൈര്‍ഘ്യം കാര്യമാക്കുന്നില്ലെങ്കില്‍ - കളര്‍ ലേസര്‍ പ്രിന്ററുകളുടെ വില താങ്ങാനാകില്ലെങ്കില്‍ ഇത്തരം പ്രിന്ററുകള്‍ ഒരു നല്ല ചോയ്സ് ആണ്‌.

ഇന്‍ക് ടാങ്ക് പ്രിന്റര്‍ കണ്‍വെര്‍ഷന്‍ കിറ്റുകള്‍

സാധാരണ ഇങ്ക് ജെറ്റ് പ്രിന്ററുകളെ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ ആക്കി മാറ്റുക എന്നത് അത്ര വിഷമമുള്ള കാര്യമല്ല. ഇതിനായി CISS (Continous Ink Supply System) കണ്‍വെര്‍ഷന്‍ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഒട്ടു മിക്ക ഇങ്ക് ജെറ്റ് പ്രിന്ററുകളേയും എളുപ്പത്തില്‍ ഇവ ഉപയോഗിച്ച്‌ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ ആക്കി മാറ്റാന്‍ കഴിയും. അത്തരം ഒരു കിറ്റിന് ഉദാഹരണം https://goo.gl/ti2HuL . ഇത്തരം കണ്‍വെര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിക്കുമ്ബോള്‍ പുതിയ ഇങ്ക് കാട്രിഡ്ജുകളില്‍ അവ ഉപയോഗിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. എങ്ങിനെയാണിത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന ധാരാളം യൂടൂബ് വീഡിയോകളും ലഭ്യമാണ്‌. ഇത്തരത്തില്‍ റീഫില്‍ ചെയ്ത് ഉപയോഗിക്കുന്ന ഇങ്ക് ജെറ്റ് കാട്രിജുകളുടെയും ആയുസ്സ് അനന്തമായിരിക്കുകയൊന്നുമില്ല. കുറേ നാളുകളുടെ ഉപയോഗത്താല്‍ ഇവ പുനരുപയോഗത്തിന് പറ്റാതാവുകയും പുതിയത് വാങ്ങേണ്ടി വരികയും ചെയ്യുന്നു.

ലേസര്‍ പ്രിന്ററുകള്‍

ലേസര്‍ പ്രിന്ററുകള്‍ തന്നെ രണ്ട് തരം ഉണ്ട്. - മോണോക്രോം പ്രിന്ററുകളും കളര്‍ പ്രിന്ററുകളും. വളരെ വേഗത്തില്‍ കൂടുതല്‍ പ്രിന്റുകള്‍ എടുക്കാന്‍ കഴിയുന്നതാണെങ്കിലും ഇവയുടെ വില ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച്‌ വളരെ കൂടുതല്‍ ആണ്‌. മോണോക്രോം പ്രിന്ററുകളുടെ വില തന്നെ പ്രീമിയം ഇങ്ക് ജെറ്റ് കളര്‍ പ്രിന്ററുകളേക്കാള്‍ വളരെ കൂടുതല്‍ ആയതിനാല്‍ കളര്‍ ലേസര്‍ പ്രിന്ററുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ലേസര്‍ പ്രിന്റര്‍ കാട്രിഡ്ജുകള്‍ (ടോണറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു)‌ റീഫില്‍ ചെയ്ത് ഉപയോഗിക്കാവുന്നവയാണ്‌. ടോണറുകള്‍ മുഴുവനായും അഴിച്ചും ടാങ്കില്‍ തുളയിട്ടും ഒക്കെ പല തരത്തില്‍ റീഫില്‍ ചെയ്യാറുണ്ടെങ്കിലും ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച്‌ അല്പം കൂടി ശ്രദ്ധ ആവശ്യമായ ഒന്നായതിനാല്‍ പൊതുവേ പ്രൊഫഷണല്‍ റീഫില്‍ സേവനങ്ങളെയാണ്‌ കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഇവിടെയും തുടര്‍ച്ചയായ ഉപയോഗം കാട്രിഡ്ജ് ഡ്രമ്മിനെയും മറ്റ് യാന്ത്രിക ഭാഗങ്ങളെയും തകരാറിലാക്കുന്നതിനാല്‍ ഇവയും അനന്തമായി റീഫില്‍ ചെയ്ത് ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിക്കരുത്. കളര്‍ ലേസര്‍ പ്രിന്ററുകളുടെ വലിയ വിലയും പ്രീമിയം ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച്‌ പ്രിന്റില്‍ ഉള്ള ഗുണനിലവാരക്കുറവും പൊതുവേ ഗാര്‍ഹിക ഉപയോഗങ്ങളില്‍ നിന്നും ഇവയെ അകറ്റി നിര്‍ത്തുന്നു. എങ്കിലും ധാരാളം കളര്‍ പ്രിന്റുകള്‍ ചുരുങ്ങിയ സമയം കൊണ്ട് ഇടയ്ക്കിടെ എടുക്കേണ്ട ആവശ്യമുള്ളവര്‍ക്ക് കളര്‍ ലേസര്‍ പ്രിന്ററുകള്‍ പരിഗണിക്കാവുന്നതാണ്‌. ലേസര്‍ പ്രിന്ററുകളുടെ പ്രധാന ഗുണം ഉപയോഗിക്കാതെ വച്ചിരുന്നാലും മഷി കട്ടപിടിക്കുന്നതുപോലെയുള്ള പ്രശ്നങ്ങള്‍ ഇല്ല എന്നതാണ്‌. അതിനാല്‍ വല്ലപ്പോഴും മാത്രം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവര്‍ക്ക് ലേസര്‍ പ്രിന്ററുകള്‍ കൂടുതല്‍ അനുയോജ്യമാണ്‌.

മള്‍ട്ടീ ഫംഗ്ഷന്‍ പ്രിന്ററുകള്‍

പ്രിന്റര്‍ - സ്കാനര്‍ - കോപ്പിയര്‍ എന്നീ മൂന്നു ഫീച്ചറുകള്‍ ഒരേ മെഷീനില്‍ ഉള്‍ക്കൊള്ളിച്ച ലേസര്‍ പ്രിന്ററുകളും ഇങ്ക് ജെറ്റ് പ്രിന്ററുകളും ഈ വിഭാഗത്തില്‍ ലഭ്യമാണ്‌. കമ്ബ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ പകര്‍പ്പെടുക്കാന്‍ സഹായിക്കുന്നത് ആയതിനാല്‍ അത്തരം ആവശ്യങ്ങള്‍ കൂടുതലായി ഉള്ളവര്‍ക്ക് ഇതില്‍ പണം മുടക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാം . കാം സ്കാനര്‍ പോലെയുള്ള മൊബൈല്‍ സ്കാനിംഗ് അപ്ലിക്കേഷനുകള്‍ ഉള്ള ഇക്കാലത്ത് വല്ലപ്പോഴും ഒരു പകര്‍പ്പെടുക്കാനായി മാത്രം വിലയില്‍ കാര്യമായ വ്യത്യാസമുണ്ടെങ്കില്‍ ഇത്തരം പ്രിന്ററുകള്‍ വാങ്ങുന്നത് ബുദ്ധിയല്ല.

കണക്റ്റിവിറ്റി ഒപ്ഷനുകള്‍

പ്രധാനമായും യു എസ് ബി വഴി ആണ്‌ പ്രിന്ററുകള്‍ കമ്ബ്യൂട്ടറുകളുമായി കണക്റ്റ് ചെയ്യുന്നത്. ഇതിനായി ആവശ്യമായ യു എസ് ബി ഡ്രൈവറുകളും കമ്ബനികള്‍ നല്‍കുന്നു. പ്രിന്റര്‍ വാങ്ങുന്നതിനു മുന്‍പ് നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അത് സപ്പോര്‍ട്ട് ചെയ്യുന്നതാണോ - അതിനാവശ്യമായ ഡ്രൈവറുകള്‍ ലഭ്യമാണോ എന്ന് തീര്‍ച്ചയായും പരിശോധിക്കണം . പല പ്രിന്ററുകളും ഉബുണ്ടു പോലെയുള്ള ലിനക്സ് പതിപ്പുകള്‍ക്ക് ആവശ്യമായ ഡ്രൈവറുകള്‍ നല്‍കുന്നില്ല. നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി ഉള്ള പ്രിന്ററുകള്‍ ആണെങ്കില്‍ ഒന്നിലധികം കമ്ബ്യൂട്ടറുകളില്‍ ഒരേ പ്രിന്റര്‍ തന്നെ പ്രത്യേകിച്ച്‌ ഒരു കമ്ബ്യൂട്ടറുമായി മാത്രം ബന്ധിപ്പിക്കാതെ നേരിട്ട്‌ ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കുന്നു. പ്രിന്റര്‍ കണക്റ്റിവിറ്റി ഒപ്ഷനുകളില്‍ ഏറ്റവും കൂടുതലായി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്ന ഒന്നാണ്‌ വൈഫൈ. വൈഫൈ ഒപ്ഷന്‍ ഉണ്ടെങ്കില്‍ അല്പം വില കൂടുതല്‍ ആണെങ്കിലും അത്തരം പ്രിന്ററുകള്‍ വാങ്ങുന്നത് കൂടുതല്‍ നന്നായിരിക്കും. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ വൈഫൈ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്ബ്യൂട്ടര്‍ ഉപകരണങ്ങളില്‍ നിന്നൊക്കെ നേരിട്ട് പ്രിന്റ് ചെയ്യാന്‍ കഴിയും എന്നതിനാല്‍ ഇക്കാലത്ത് ഈ ഫീച്ചര്‍ ഒഴിച്ച്‌ കൂടാനാവാത്തതാണ്‌.

സാങ്കേതികമായുള്ള പരിമിതികളാല്‍ ഒരു തരത്തിലുള്ള പ്രിന്ററുകള്‍ മാത്രം എല്ലാ ഉപയോഗങ്ങള്‍ക്കും മതിയാവാത്ത സാഹചര്യത്തില്‍ ഒന്നില്‍ കൂടുതല്‍ തരം പ്രിന്ററുകളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അതായത് വല്ലപ്പോഴും വളരെ കൂടുതല്‍ പ്രിന്റൗട്ടുകള്‍ വേഗത്തില്‍ എടുക്കേണ്ടതും എന്നാല്‍ ഇടയ്ക്ക് കളര്‍ പ്രിന്റുകള്‍ ആവശ്യവുമായ ഒരു ഉപയോഗക്രമം ആണെങ്കില്‍ ഒരു ബഡ്ജറ്റ് റേഞ്ച് ഇങ്ക് ജെറ്റ് പ്രിന്ററും മോണോക്രോം ലേസര്‍ പ്രിന്ററും നല്ലൊരു ജോഡി ആയിരിക്കും

Also Read

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്‍പ്പന്നങ്ങളെ പ്രകീര്‍ത്തിച്ച്‌ പണം നല്‍കി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്‍പ്പന്നങ്ങളെ പ്രകീര്‍ത്തിച്ച്‌ പണം നല്‍കി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്‍പ്പന്നങ്ങളെ പ്രകീര്‍ത്തിച്ച്‌ പണം നല്‍കി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.

Loading...