കേരളത്തിന്റെ സ്വന്തം കോകോണിക്സ് ലാപ്ടോപ്പുകള് അടുത്ത വര്ഷം വിപണിയില്
കേരളത്തിന്റെ സ്വന്തം കോകോണിക്സ് ലാപ്ടോപ്പുകള് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെയും ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെയും പങ്കാളിത്തമുള്ള കമ്പനിയായ കോക്കോണിക്സ് സംസ്ഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുടെ വിൽപന നടത്തുക.
കേരളത്തിന്റെ ആദ്യത്തെ ലാപ്ടോപ്പ് സർവർ പദ്ധതിയായ കോകോണിക്സിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിറവേറ്റി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് കോകോണിക്സ് നിർമിച്ച ആദ്യ ലാപ്ടോപ്പ് മുഖ്യമന്ത്രിക്ക് കൈമാറി ചരിത്ര നിമിഷത്തിന് തുടക്കം കുറിച്ചത്. ഫെബ്രുവരി 11ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇലക്ട്രോണിക്സ് മാനുഫാക്ചർ സമ്മിറ്റിൽ കോകോണിക്സിന്റെ അദ്ധ്യനിരയിൽ ഉൾപ്പെടുന്ന ലാപ്‌ടോപ്പുകൾ പ്രദർശിപ്പിക്കും
പൊതുമേഖലാ സ്‌ഥാപനമായ കെൽട്രോണും, ആഗോള ഇലക്ട്രോണിക്സ് ഉത്പാദനത്തിലെ ഭീമന്മാരായ യുഎസ്ടി ഗ്ലോബലും ഒത്തുചേർന്നാണ് ലാപ്ടോപ്പുകളും സർവറുകളും കേരളത്തിൽ തന്നെ നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ആഗോളതലത്തിൽ പ്രമുഖരായ ഇന്റൽ കമ്പനിയുടെ മാർഗനിർദേശവും, സാങ്കേതിക സഹായങ്ങളും കോകോണിക്സിന് ലഭ്യമാണ്. ഇന്ത്യയുടെ ലാപ്ടോപ്പ് സർവർ ഉത്പാദനരംഗത്തെ തന്നെ ആദ്യ പൊതു-സ്വകാര്യ കമ്പനി ആണ് കോകോണിക്സ്. കെല്‍ട്രോണ്‍, കെഎസ്ഐഡിസി എന്നീ പൊതുമേഖലാ സ്‌ഥാപനങ്ങൾ, യുഎസ്ടി ഗ്ലോബല്‍, ആക്സിലറോണ്‍ എന്നിവര്‍ കൂടി പങ്കാളികളായുള്ള ഉപകരണോത്പാദന സംവിധാനമാണ് കൊക്കോണിക്സിനുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ-വ്യാപാര സ്‌ഥാപങ്ങൾക്കുമായി വിവിധ ഉപകരണങ്ങളുടെ ഉത്പാദനമാണ് കോകോണിക്സിന്റെ പ്രാഥമിക പരിഗണന. പ്രതിവർഷം 2.5 ലക്ഷം ലാപ്‌ടോപ്പുകൾ നിർമിക്കാനുള്ള ശേഷി കോകോണിക്സിന് ഉണ്ടെന്നാണ് വിലയിരുത്തൽ.