ക്രോംപ്ടന്റെ ആന്റി ബാക്ടീരിയ എല്‍ഇഡി ബള്‍ബുകള്‍ പുറത്തിറങ്ങി
ക്രോംപ്ടണ്‍ ഗ്രീവ്സ് കംപ്യൂട്ടര്‍ ഇലക്ട്രിക്കല്‍സിന്റെ പുതിയ ആന്റി ബാക്ടീരിയ എല്‍ഇഡി ബള്‍ബുകള്‍ ബോളിവുഡ് താരം സോഹ അലിഖാന് വിപണിയിലിറക്കി. നൂതന എല്വിറോ സേഫ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച ബള്‍ബുകള്‍ എല്‍ഇഡി വെളിച്ചത്തിനു പുറമേ 85 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശിപാര്‍ശയും ഇതിനുണ്ട്. ബള്‍ബിന്റെ പ്രകാശത്തില്‍ അടുക്കളയിലെയും അലക്കുമുറിയിലെയും കുട്ടികളുടെ മുറിയിലെയും അണുക്കള്‍ അപ്രത്യക്ഷമാകുമെന്നു കമ്ബനി അവകാശപ്പെടുന്നു. ബള്‍ബുകള്‍ക്ക് എല്എബിഎല് അക്രഡിറ്റേഷന് ഉണ്ടെന്നു സോഹ അലിഖാന് പറഞ്ഞു.
ചടങ്ങില്‍ ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് സിഇഒ മാത്യു ജോസ്, കമ്ബനി ബിസിനസ് ഹെഡ് രാജേഷ് നായിക് എന്നിവരും സംബന്ധിച്ചിരുന്നു. കൂള്ഡേ വൈറ്റ് ലൈറ്റില്‍, ഏഴു വാട്സ്, ഒമ്ബതു വാട്സ് എന്നീ ശ്രേണിയില്‍ യഥാക്രമം 180 രൂപയ്ക്കും, 190 രൂപയ്ക്കും ലഭിക്കും.