ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാനുള്ള സി-വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാനുള്ള സി-വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി.
ആദ്യ ദിവസം സി-വിജിലിലൂടെ മൂന്നു പരാതികള്‍ ലഭിച്ചു. പൊതുസ്ഥലങ്ങളിലെയും നടപ്പാതകളിലെയും പോസ്റ്ററുകള്‍ സംബന്ധിച്ചായിരുന്നു പരാതികള്‍. ഇവയില്‍ തുടര്‍നടപടി സ്വീകരിച്ചു.
വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ഈ ആപ്ലിക്കേഷനിലൂടെ കമ്മീഷന് പരാതി നല്‍കാം.
തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട് പ്രവര്‍ത്തിപ്പിക്കുന്ന എല്ലാ സ്‌ക്വാഡുകളെയും കളക്‌ട്രേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുമായി ലിങ്ക് ചെയ്തിട്ടുണ്ട്. പരാതി ലഭിക്കുന്ന നിമിഷത്തില്‍ തന്നെ പരാതിയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം കണ്‍ട്രോള്‍ റൂമില്‍ നിന്നും അതത് മേഖലയിലെ സ്‌ക്വാഡിന് കൈമാറുകയും 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കുകയും ചെയ്യും.