പുതിയ വാര്ത്താ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫേസ്ബുക്ക്
ഫേസ്ബുക്ക് ആപ്പിനുള്ളില്‍ തന്നെ വാര്‍ത്താ പ്ലാറ്റ്‌ഫോമിനായി പ്രത്യേക ടാബ് മാറ്റി വെച്ചിട്ടുണ്ട്. 'ന്യൂസ് ടാബ്' എന്നാവും ഈ വാര്‍ത്താ പ്ലാറ്റ്‌ഫോമിന്റെ പേര്. ആദ്യ ഘട്ടം എന്നോണം അമേരിക്കയിലാണ് ന്യൂസ് ടാബ് ആരംഭിച്ചിരിക്കുന്നത്.
ദേശീയ വാര്‍ത്തകള്‍ക്കാവും പ്രാധാന്യം. അതോടൊപ്പം വ്യക്തിപരമായ അഭിരുചികള്‍ക്കനുസരിച്ചുള്ള വാര്‍ത്തകളും ലഭ്യമാവും. അന്നന്നത്തെ പ്രധാനവാര്‍ത്തകള്‍, വ്യക്തിപരമായി വായിക്കാന്‍ താല്‍പര്യപ്പെടുന്നവ, ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍, സബ്സ്‌ക്രൈബ് ചെയ്തിരിക്കുന്നവ, വായിക്കാന്‍ താല്‍പര്യപ്പെടാത്തവ എന്നിങ്ങനെ വ്യക്തികളുടെ അഭിരുചി അനുസരിച്ചാവും ഫേസ്ബുക്ക് വാള്‍ ക്രമീകരിക്കപ്പെടുക.
ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയാണ് തങ്ങള്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വിശദീകരിച്ചു.