അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക് വരുന്നു
ഫെയ്സ്ബുക്കിന് കീഴിലുള്ള ഫെയ്സ്ബുക്ക് പ്രധാന വെബ്സൈറ്റും ആപ്പും മെസഞ്ചര് ആപ്പ്, വാട്സാപ്പ്, ഇന്സ്റ്റാഗ്രാം എന്നിവയിലുമെല്ലാം മാറ്റങ്ങള് വരുന്നുണ്ട്.
ഫെയ്സ്ബുക്കിൻ്റെ പ്രവര്ത്തനം കൂടുതല് വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകല്പനയാണ് ഫെയ്സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്സ്ബുക്കിൻ്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്പനയെന്നതും ശ്രദ്ധേയമാണ്. കുറച്ചുമാസങ്ങള്ക്കുള്ളില് തന്നെ ഫെയ്സ്ബുക്കിൻ്റെ പുതിയ ഡെസ്ക്ടോപ്പ് സൈറ്റ് നിലവില് വരും.
പ്രവര്ത്തന വേഗം വര്ധിപ്പിക്കും വിധമാണ് മെസഞ്ചര് ആപ്പിലും മാറ്റം വരുത്തുന്നത്. എന്‍ഡ് ടു എന്‍ഡ് എന്ക്രിപ്ഷന് മെസഞ്ചറില് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് സക്കര്ബര്ഗ് പറഞ്ഞു. നിലവില് എന്‍ഡ് ടു എന്‍ഡ് എന്ക്രിപ്ഷനിലുള്ള ചാറ്റ് നടക്കണമെങ്കില് അത് സീക്രട്ട് ചാറ്റ് ആയിരിക്കണം. സുഹൃത്തുക്കള്ക്കൊപ്പം ഒരേസമയം ഫെയ്സ്ബുക്ക് വീഡിയോകള് കാണാനും മെസഞ്ചറില് സൗകര്യമുണ്ടാവും. കൂടാതെ മെസഞ്ചറിന് പ്രത്യേകം ഡെസ്ക്ടോപ്പ് പതിപ്പും അവതരിപ്പിക്കും.