ഉപകാരപ്രദമായ പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്
അറിയാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ റോഡുകളിലെ വേഗതാ പരിധിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും അധികം ആരും ശ്രദ്ധിക്കാറില്ല. ഫൈന്‍ അടക്കാനായി പൊലീസിന്റെ ലെറ്റര്‍ വീട്ടിലെത്തുമ്പോഴാണ് പലരും പണികിട്ടിയത് തിരിച്ചറിയുക. എന്നാല്‍ ഇനി ആ പേടി വേണ്ട.
സഞ്ചരിക്കുന്ന റോഡിന്റെ വേഗ പരിധിയും. സഞ്ചരിക്കുന്ന പാതയില്‍ എവിടെയെല്ലാം സ്പീഡ് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പ് നല്‍കും.സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇതിലൂടെസാധിക്കും. ഇന്ത്യ, യുകെ, റഷ്യ, കാനഡ, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതിനായുള്ള പണിപ്പുരയിലായിരുന്നു കുറച്ചുകാലമായി ഗൂഗിള്‍ 1100കോടി ഡോളര്‍ ചിലവിട്ടാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.