ഗൂഗിൾ പേയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താമോ?
ടെസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, യുപിഐ പേമൻറ് ആപ്പുകളിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ആപ്പാണ് ഗൂഗിൾ പേ.
ഡൽഹിയിൽ വച്ച് നടന്ന ഇവൻറിൽ വച്ച് ഗൂഗിൾ പേ തങ്ങളുടെ സേവനത്തിലെ പുതിയ ഫീച്ചറിനെ കുറിച്ച് വെളിപ്പെടുത്തി- ലിങ്ക് ചെയ്ത അക്കൌണ്ടുകളിൽ നിന്ന് യുപിഐ പിൻ ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്ന ഗൂഗിൾ പേയിൽ ഇനിമുതൽ കാർഡുകളും ഉപയോഗിക്കാൻ സാധിക്കും. ഡെബിറ്റ് കാർഡും ക്രഡിറ്റ് കാർഡും ഉപയോഗിച്ച് ഇനിമുതൽ ഗൂഗിൾ പേ വഴി പണം കൈമാറാം.
വൈകാതെ തന്നെ ഗൂഗിൾ പേയിൽ ടോക്കനൈസേഷൻ സംവിധാനം നിലവിൽ വരുമെന്ന് ഗൂഗിൾ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ ആപ്പിൽ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻറേർഡ് ചാറ്റേർഡ് ബാങ്ക്, എസ്ബിഐ എന്നിവയുടെ വിസ കാർഡുകൾ മാത്രമാണ് ഗൂഗിൾ പേയിൽ സ്വികരിക്കുന്നത്. മാസ്റ്റർ കാർഡുകളും റുപൈ കാർഡുകളും സപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഗൂഗിൾ പേയിൽ ചെയ്തുവരികയാണ്.
ടോക്കെനൈസേഷൻ എന്ന ടെക്നോളജി ഉപയോഗിച്ചാണ് ഗൂഗിൾ ക്രഡിറ്റ് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ട്രാൻസാക്ഷനുകൾ നടത്തുക. ടോക്കെനൈസേഷൻ വഴി ആപ്പ് ഒരു ഡിജിറ്റൽ ടോക്കൺ ക്രിയേറ്റ് ചെയ്യുന്നു പണം ട്രാൻസാക്ഷൻ ചെയ്യുമ്പോൾ ലഭിക്കുന്ന ആൾക്ക് ഈ ടോക്കൺ നമ്പർ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. കാർഡ് നമ്പർ പരസ്യപ്പെടില്ല.
സ്‌പോട്ട് കാർഡുകളുമായാണ് പുതിയ പ്ലാറ്റ്ഫോം വരുന്നത്, വ്യാപാരികൾ സൃഷ്ടിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കുന്നു. മേക്ക് മൈ ട്രിപ്പ് ഗൂഗിൾ പേ അടക്കമുള്ള വലീയ പ്ലാറ്റ് പോമുകൾ ഈ ഫീച്ചർ ഉപയോഗിക്കുന്നു. ഇതിലൂടെ ചെറുകിയ വ്യാപാരികൾക്ക് തേർഡ്പാർട്ടിയിലേക്ക് പോവാനും കുറച്ച് വരികളുള്ള കോഡുകൾ നിർമ്മിക്കാനും സഹായിക്കുന്നു. സ്പോട്ട് പ്ലാറ്റ്‌ഫോമിനായി ഈറ്റ്.ഫിറ്റ്, മെയ്ക്ക് മൈട്രിപ്പ്, റെഡ്ബസ്, അർബൻ ക്ലാപ്പ് എന്നിവയടക്കമുള്ള കമ്പനികളുമായി ഗൂഗിൾകരാറുണ്ടാക്കിയിട്ടുണ്ട്.
വ്യാപാരികൾക്കും ബിസിനസുകൾക്കുമായി ഗൂഗിൾ പേ ഫോർ ബിസിനസ് എന്ന സംവിധാനവും കമ്പനി പ്രഖ്യാപിച്ചു. ഈ പ്രത്യേക അപ്ലിക്കേഷൻ ഗൂഗിൾ പേ പേയ്മെൻറുകൾക്കായി വ്യാപാരികളെ സ്വയം വേരിഫൈ ചെയ്യാൻ സഹായിക്കുന്നു. ഇന്ത്യയിൽ വിലവിൽ 67 ദശലക്ഷം ഗൂഗിൾ പേ ഉപയോക്താക്കളാണ് ഉള്ളത്. പുതിയ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.
വ്യാപാരികൾക്കും കമ്പനികൾക്കും ഓഫ്‌ലൈൻ പേയ്‌മെൻറുകൾ സ്വീകരിക്കുന്നതിനായി ഫിസിക്കൽ ക്യുആർ-കോഡും എൻഎഫ്‌സി അധിഷ്‌ഠിത പേയ്‌മെന്റ് കാർഡുകളും സൃഷ്ടിക്കാൻ സാധിക്കുന്ന ഒരു പുതിയ സ്‌പോട്ട് പ്ലാറ്റ്‌ഫോമും കമ്പനി ഗൂഗിൾ പേയ്‌ക്കായി പ്രഖ്യാപിച്ചു. ഈ പ്ലാറ്റ്ഫോമിലൂടെ റീട്ടെയിൽ സ്റ്റോറുകൾക്ക് അതിൻറെ മുഴുവൻ കാറ്റലോഗും ചേർക്കാൻ സാധിക്കുന്നു. വ്യാപാര മേഖലയിൽ മികച്ച അനുഭവമാണ് ഈ പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ പോവുന്നത്.