ലോങ് ലൈഫ് പാലുമായി മില്‍മ, മൂന്ന് മാസത്തോളം കേടുവരില്ല
ഇനി പാല്‍ കേടാവുമോയെന്ന പേടി വേണ്ട. മൂന്ന് മാസം വരെ കേടാവാതെ സൂക്ഷിക്കാവുന്ന പാല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മില്‍മ. അള്‍ട്രാ ഹൈ ടെമ്ബറേച്ചര്‍ എന്ന സംസ്‌കര പ്രക്രീയയിലൂടെ നിര്‍മിച്ച മില്‍മ ലോങ് ലൈഫ് പായ്ക്കറ്റ് പാലാണ് വിപണിയില്‍ എത്തുന്നത്.
കണ്ണൂര്‍ ശ്രീകണ്ഠപുരത്തെ മലയോര ഡയറിയിലാണ് ലോങ് ലൈഫ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്. 23 രൂപയാണ് അര ലിറ്റര്‍ പാലിന് വില. ലോങ് ലൈഫ് പാല്‍ തണുപ്പില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. എന്നാല്‍ പായ്ക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാല്‍ എട്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം.
പ്രതിദിനം അറുപതിനായിരം ലിറ്റര്‍ ലോങ് ലൈഫ് പാലാണ് ശ്രീകണ്ഠപുരം മലയോര ഡയറിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്. പ്രത്യേക പാക്കിങ്ങിലൂടെയാണ് 90 മുതല്‍ 180 ദിവസം വരെ കേടുവരാതെ വയ്ക്കാന്‍ സാധിക്കുന്നത്. സാധാരണ മില്‍മ പാല്‍ 73 ഡിഗ്രിയില്‍ ചൂടാക്കി സംസ്‌കരിച്ചതിന് ശേഷമാണ് വിപണിയില്‍ എത്തുന്നത്. മില്‍മ ലോങ് ലൈഫ് പാലാവട്ടെ, യുഎച്ച്‌ടി പ്രക്രീയയില്‍ 140 ഡിഗ്രിയില്‍ ചൂടാക്കി, അഞ്ച് ലെയറുകളുള്ള കവറുകളില്‍ പാക്ക് ചെയ്താണ് വിപണിയില്‍ എത്തുന്നത്.