സ്മാര്‍ട്ട് ഫോണുകള്‍ക്കായി മീഡിയാടെക്ക് 5ജി പ്രൊസസര്‍ ചിപ്പ് അവതരിപ്പിച്ചു
മീഡിയാടെക്ക് സ്മാര്‍ട്ട് ഫോണുകള്‍ക്കായി പുതിയ 5ജി പ്രൊസസര്‍ ചിപ്പ് അവതരിപ്പിച്ചു. തായ്പേയില്‍ നടക്കുന്ന കംപ്യൂട്ടെക്സ് 2019 മേളയിലാണ് മീഡിയാ ടെക് ഹീലിയോ എം70 5ജി മോഡം അടങ്ങുന്ന മള്‍ടി-മോഡ് അവതരിപ്പിച്ചത്. ഇതോടെ ആദ്യമായി പുറത്തിറങ്ങുന്ന 5ജി സ്മാര്‍ട്ഫോണുകള്‍ക്ക് ശക്തിപകരുന്ന പ്രൊസസറുകളില്‍ ഒന്നാവും മീഡിയാ ടെക് ഹീലിയോ എം70 5ജി.
ഇത് ആദ്യമായാണ് മോഡം അകത്ത് തന്നെ ഉള്‍പ്പെടുത്തി ഒരു പ്രൊസര്‍ ചിപ്പ് അവതരിപ്പിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855, എക്സിനോസ് 9820 പോലുള്ള പ്രൊസസറുകളില്‍ 5ജി മോഡം പുറത്താണുള്ളത്.
ഈ 5 ജി പ്രൊസസറില്‍ ആമിന്റെ കോര്‍ട്ടക്സ് -എ77 സിപിയുവും, മാലി-ജി77 ജിപിയുവും ഉള്‍പ്പെടുത്തിയിരിക്കുന്നു. മീഡിയാ ടെക്കിന്റെ ഏറ്റവും പുതിയ ആര്‍ട്ടിപിഷ്യല്‍ ഇന്റലിജന്‍സ് പ്രൊസസിങ് യുണിറ്റാണ് 5ജി പ്രൊസസറില്‍ ഉള്ളത്. ഇത് 5ജി സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന പ്രവര്‍ത്തനശേഷി നല്‍കുന്നു.
ഈ 5ജി പ്രൊസസര്‍ 4.7 ജിബി പിഎസ് ഡൗണ്‍ലോഡ് വേഗതയും 2.5 ജിബിപിഎസ് അപ്ലോഡ് വേഗതയുമാണ് വാഗ്ദ്ദാനം ചെയ്യുന്നത്. സെക്കന്റില്‍ 60 ഫ്രെയിംസ് വേഗത്തിലുള്ള 4കെ വീഡിയോകള്‍ കൈകാര്യം ചെയ്യാന്‍ ഇതിന് സാധിക്കും.