ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും
ന്യൂഡല്‍ഹി: അടുത്ത ആറുമാസത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ മൊബൈല്‍ സിം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയതോതിലുള്ള കുറവുണ്ടാകും. മൊബൈല്‍ രംഗത്തെ പുതിയ നീക്കങ്ങള്‍ അടിസ്‌ഥാനമാക്കിയുള്ള സര്‍വേയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. മൊബൈല്‍ രംഗത്തെ അതികായരായ റിലയന്‍സുമായി കൊമ്പുകോര്‍ക്കാന്‍ വൊഡാഫോണും എയര്‍ടെല്ലും പുതിയ പദ്ധതികളും ഓഫറുകളുമായി രംഗത്തെത്തുന്നതാണ് ഈ അവസ്‌ഥയ്‌ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജിയോ ഏര്‍പ്പെടുത്തിയ വന്‍ ഓഫറുകളിലൂടെ മൊബൈല്‍ ഉപയോക്‌താക്കളെ വലയിലാക്കിയതിനു പിന്നാലെയാണ് എയര്‍ടെല്ലും വൊഡാഫോണും പുതിയ പദ്ധതികളും താരിഫുകളുമായി രംഗത്തെത്തുന്നത്.
ഇതോടെ കൂടുതല്‍ സിംകാര്‍ഡുകള്‍ കൈയില്‍ വയ്‌ക്കുന്നവരുടെ എണ്ണം 6 കോടിയോളം കുറയുമെന്നാണ് കണക്കുകൂട്ടല്‍.
ഒരു കോടിയോളം മൊബൈല്‍ ഉപയോക്‌താക്കള്‍ ആഗസ്‌റ്റില്‍ മാത്രം സിംഗിള്‍ സിമ്മിലേക്കു മാറിക്കഴിഞ്ഞു